Saturday, August 24, 2019 Last Updated 53 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.01 AM

അഞ്ചുനാട്ടില്‍ കാട്ടാനക്കൂട്ടം മതില്‍ തകര്‍ത്തു

uploads/news/2019/04/302764/i3.jpg

മറയൂര്‍: അഞ്ചുനാട്‌ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞദിവസം ഗ്രാമത്തിലെത്തിയ കാട്ടാന വീടിന്റെ ചുറ്റുമതില്‍ തകര്‍ത്തു. കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശി അയ്യാസ്വാമിയുടെ വീടിന്റെ ചുറ്റുമതിലാണ്‌ കാട്ടാന തകര്‍ത്തത്‌.
കഴിഞ്ഞദിവസം രാത്രി 12 മണിയോടുകൂടിയാണ്‌ കാട്ടാന മതില്‍ തകര്‍ത്ത്‌. ഈ സമയം 10 മീറ്റര്‍ മാത്രം അകലെയുള്ള വീടിനുള്ളില്‍ ഭീതിയിലാണ്‌ കഴിഞ്ഞതെന്ന്‌ കുടുംബാംഗങ്ങള്‍ പറയുന്നു.
മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ആന മടങ്ങിപോയത്‌. മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷമായ സാഹചര്യത്തിലും അധികൃതരുടെ ഭാഗത്തുനിന്നും തക്കതായ നടപടി ഉണ്ടായില്ല എന്ന ആരോപണവും ശക്‌തമാണ്‌.
ആഴ്‌ചകള്‍ക്ക്‌ മുന്‍പ്‌ കീഴാന്തൂര്‍ വെട്ടുകാട്‌ ഭാഗത്തുണ്ടായ കാട്ടുതീയെ തുടര്‍ന്ന്‌ കാന്തല്ലൂര്‍ മേഖലയിലേക്ക്‌ ചേക്കേറിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്‌ടം വരുത്തി വരുകയാണ്‌. കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക്‌ എത്താതെ അധികൃതരുടെ ഭാഗത്തു നിന്നും പ്രതിരോധ നടപടി ഉണ്ടാകണമെന്നതാണ്‌ പ്രദേശവാസികളുടെ ആവശ്യം.

Ads by Google
Advertisement
Saturday 20 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW