Friday, August 23, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.20 AM

വ്യാജ ചികിത്സകനും കൂട്ടാളികളും പിടിയില്‍

uploads/news/2019/04/302613/p3.jpg

പാലക്കാട്‌: മൂലക്കുരു, ഫിസ്‌റ്റുല എന്നീ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സകരെന്ന വ്യാജേന അലോപ്പതി മരുന്നുകളും സാധന സാമഗ്രികളും നല്‍കിയ ബംഗാളി സ്വദേശികളായ വ്യാജ ചികിത്സകര്‍ പിടിയില്‍. ദീപാങ്കുര്‍ ബിശ്വാസ്‌, ദീപാങ്കുര്‍ മണ്ഡോര്‍, സുബ്രതോ സര്‍ക്കാര്‍ എന്നിവരെയാണ്‌ പിടികൂടിയത്‌. എന്നാല്‍ ഇതില്‍ ദീപാങ്കുര്‍ ബിശ്വാസ്‌ ഓടി രക്ഷപ്പെട്ടു. കോങ്ങാട്‌ പത്തിരിപ്പാല റോഡില്‍ മഹാറാണി ഓഡിറ്റോറിയത്തിനു സമീപം പൊട്ടംപുലാക്കില്‍ കുഞ്ഞിമമ്മു ഹാജിയുടെ വാടക വീട്ടില്‍നിന്നാണ്‌ ഇവരെ പിടികൂടിയത്‌. ദീപാങ്കുര്‍ മണ്ഡോര്‍ എന്ന ഡോക്‌ടര്‍ നാട്ടില്‍ ചായക്കടക്കാരനായിരുന്നെന്ന്‌ മൊഴി നല്‍കി. വോവറാന്‍ പ്ലസ്‌ ഗുളികകള്‍, റാന്റാക്‌ ഗുളികകള്‍, ഡൈക്ലോഫിനക്‌ സോഡിയം സപ്പോസിറ്റര്‍, ഡിസ്‌പോസിബിള്‍ സിറിഞ്ച്‌, ഇഞ്ചക്ഷനു വേണ്ടി ഉപയോഗിക്കുന്ന സ്‌റ്റെറെറല്‍ വാട്ടര്‍, വിവിധ ഓയിന്‍മെന്റുകള്‍ ട്യൂബില്‍നിന്നും പുറഞ്ഞെടുത്ത്‌ വിവിധ പാത്രങ്ങളില്‍ സംഭരിച്ചിരുന്നത്‌ എന്നിവ സംഘത്തില്‍നിന്നും പിടിച്ചെടുത്തു. സ്‌ത്രീകളെയും, പുരുഷന്‍മാരെയും ഇവര്‍ പരിശോധിച്ച്‌ ചികിത്സിച്ചിരുന്നു. സ്‌ത്രീകളുടെ സഹായമോ സാമീപ്യമോ കൂടാതെയാണ്‌ ഇവര്‍ സ്‌ത്രീകളെ പരിശോധിച്ചിരുന്നതും ചികിത്സിച്ചിരുന്നതും. ഹെല്‍ത്ത്‌ സൂപ്പര്‍ വൈസര്‍ കെ. ഹരിപ്രകാശ്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ എ.കെ. ഹരിദാസ്‌, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ എം. പ്രസാദ്‌, ആര്‍. രമ്യ, നിജി എം. കൃഷ്‌ണന്‍, നൈസല്‍ മുഹമ്മദ്‌ എന്നിവര്‍ റെയ്‌ഡിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 19 Apr 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW