Saturday, August 24, 2019 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.19 AM

ചൂട്‌ 40.8 ഡിഗ്രി: ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത

പാലക്കാട്‌: ജില്ലയില്‍ ഇന്നലെ കൂടിയ താപനില 40.8 ഡിഗ്രി സെല്‍ഷ്യസിലെത്തി. ബുധനാഴ്‌ച 39.2 ഡിഗ്രി രേഖപ്പെടുത്തിയ മലമ്പുഴ ഡാം പരിസരത്താണ്‌ ഇന്നലെ ചൂട്‌ വീണ്ടും കൂടി 40.8 ഡിഗ്രിയിലെത്തിയത്‌. കുറഞ്ഞ ചൂട്‌ 25.3 ഡിഗ്രിയും ആര്‍ദ്രത 51 ശതമാനവും രേഖപ്പെടുത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ 40 ഡിഗ്രിയാണ്‌ കൂടിയ ചൂട്‌. കുറഞ്ഞ ചൂട്‌ 25 ഡിഗ്രി. ആര്‍ദ്രത 52 ശതമാനം. ബുധനാഴ്‌ച 39 ഡിഗ്രിയായിരുന്നു മുണ്ടൂരിലെ ഉയര്‍ന്ന താപനില.
ഇന്നലെയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ രീതിയില്‍ വേനല്‍ മഴ ലഭിച്ചു. അതേസമയം വരും ദിവസങ്ങളില്‍ സംസ്‌ഥാനത്ത്‌ ചിലയിടങ്ങളില്‍ ഇടിയും മിന്നലോടും കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. ശക്‌തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്‌ക്കും സാധ്യതയുള്ളതിനാല്‍്‌ സംസ്‌ഥാന ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്‌. പാലക്കാട്‌, മലപ്പുറം, വയനാട്‌, കോഴിക്കോട്‌, തൃശൂര്‍ എന്നീ ജില്ലകളില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. ജലനിരപ്പ്‌ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴ സമയത്ത്‌ ഇറങ്ങരുത്‌. കുട്ടികള്‍ വെള്ളക്കെട്ട്‌, കുളം, ചിറകള്‍, പുഴകള്‍ എന്നിവിടങ്ങളില്‍ കളിക്കുന്നത്‌ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്ക്‌ താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.

Ads by Google
Advertisement
Friday 19 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW