Thursday, August 22, 2019 Last Updated 33 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.18 AM

പ്രളയക്കെടുതി സഹായ ഫണ്ട്‌ കുംഭകോണത്തെപ്പറ്റി രാഹുല്‍ ഗാന്ധി പ്രതികരിക്കണം: എം.എ. ബേബി

uploads/news/2019/04/302598/k2.jpg

കൊല്ലം: കെ.പി.സി.സിയുടെ പ്രളയക്കെടുതി സഹായ ഫണ്ട്‌ കുംഭകോണത്തെപ്പറ്റി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്ന്‌ സി.പി.എം. പോളിറ്റ്‌ ബ്യുറോ അംഗം എം.എ. ബേബി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കോണ്‍ഗ്രസുകാര്‍ ശേഖരിച്ച തുക നല്‍കിയിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. പ്രളയം വിറ്റു കാശുണ്ടാക്കുകയും അതു കീശയിലാക്കുകയും ചെയ്‌തതിലൂടെ കോണ്‍ഗ്രസിന്റെ ജീര്‍ണ മുഖം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കയാണ്‌. കേരളത്തില്‍ വന്നു ലോക്‌സഭയിലേക്കു മത്സരിക്കുന്ന രാഹുലിന്‌ സംസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ നടത്തിയ വന്‍ തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാനും വിശദീകരണം നല്‍കാനുമുള്ള പ്രത്യേക ബാധ്യതയുണ്ട്‌. ചവറയില്‍ എല്‍.ഡി.എഫ്‌. പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ 14057 വീടുകളുടെ പുനര്‍ നിര്‍മാണമെന്ന ദൗത്യം ഏറ്റെടുത്തിരിക്കയാണ്‌. 1390 വീടുകള്‍ നിര്‍മിച്ചു. 2572 വീടുകളുടെ പണി അന്തിമഘട്ടത്തിലാണ്‌. പുറമ്പോക്കില്‍ താമസിക്കുന്ന 1100 പേര്‍ക്കു സ്‌ഥലം കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Friday 19 Apr 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW