Monday, August 19, 2019 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.17 AM

പെരിയാറില്‍ ജലനിരപ്പ്‌ താഴുന്നു; കുടിവെള്ളമില്ലാതെ ഹൈറേഞ്ച്‌

uploads/news/2019/04/302591/i4.jpg

കട്ടപ്പന: പെരിയാറിലെ ജലനിരപ്പ്‌ ക്രമാതീതമായി താണതോടെ ഹൈറേഞ്ചില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. കഴിഞ്ഞ ദിവസം വേനല്‍മഴ ലഭിച്ചെങ്കിലും ജലനിരപ്പ്‌ വീണ്ടും താഴുന്ന കാഴ്‌ച്ചയാണ്‌ പെരിയാറില്‍. ഇതോടെ പെരിയാറിനെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികള്‍ എല്ലാം തന്നെ നിലയ്‌ക്കുന്ന മട്ടിലാണ്‌. തോട്ടം മേഖലകളില്‍ പലയിടത്തും പമ്പിങ്‌ നിലച്ചു. ഇതോടെ കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടത്തിലാണ്‌.
ഉപ്പുതറ, വണ്ടിപ്പെരിയാര്‍ പ്രദേശങ്ങളില്‍ ജലവിതരണം നിലച്ചിട്ട്‌ ദിവസങ്ങളായി. ദിവസങ്ങള്‍ കാത്തിരുന്നാല്‍ മാത്രമാണ്‌ ഇപ്പോള്‍ വിതരണം നടത്തുന്നത്‌. ഇതാവട്ടെ വീട്ടാവശ്യത്തിനു പോലും തികയുന്നുമില്ല.
കനത്ത വേനലില്‍ ഹൈറേഞ്ച്‌ ചുട്ടുപൊള്ളുകയുമാണ്‌. പെരിയാറ്റില്‍ പാറക്കൂട്ടങ്ങള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌. കൂടാതെ പെരിയാറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന്‌ കുടുംബങ്ങളാണ്‌ ദുരിതത്തിലായിരിക്കുന്നത്‌.
വാട്ടര്‍ അഥോറിറ്റിയുടെ രണ്ടു കുടിവെള്ള പദ്ധതികള്‍ മാത്രമാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. പെരിയാര്‍ ഇത്രയേറെ വറ്റിവരണ്ട അവസ്‌ഥയെപ്പറ്റി കേട്ടറിവില്ലെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. പുഴയിലെ തന്നെ സ്വാഭാവിക ഉറവകളില്‍ നിന്നുള്ള ജലലഭ്യത മാത്രമാണ്‌ പെരിയാറില്‍ അവശേഷിക്കുന്നത്‌.
ഏലത്തോട്ടങ്ങളിലെ കുഴല്‍കിണറുകളില്‍ നിന്നും മറ്റുമാണ്‌ പ്രദേശത്തെ ആളുകള്‍ കുടിവെള്ളം ശേഖരിക്കുന്നത്‌.
പെരിയാറിനു പുറമെ ജലവിതരണം നടത്തിയിരുന്ന കിണറുകളും കുളങ്ങളും വറ്റിയതോടെ ഹൈറേഞ്ചിലെ കുടിവെള്ള വിതരണം ഏറെക്കുറെ നിലച്ച മട്ടാണ്‌. കട്ടപ്പനയുടെ സമീപ പ്രദേശങ്ങളായ നരിയമ്പാറ, കാഞ്ചിയാര്‍, കല്‍തൊട്ടി പ്രദേശങ്ങളില്‍
ജല വിതരണം നിലച്ചു. ഇവിടങ്ങളില്‍ വാഹനങ്ങളില്‍ വെള്ളം എത്തിച്ചാണ്‌ പ്രദേശവാസികള്‍ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നത്‌.
പീരുമേട്‌ പ്രദേശത്തും ഇതേ സ്‌ഥിതിയാണ്‌. പെരുവന്താനം പ്രദേശത്ത്‌ ആഴ്‌ച്ചകളായി വെള്ളത്തിനു ബുദ്ധിമുട്ട്‌ നേരിടുന്നു. കിലോമീറ്ററുകള്‍ താണ്ടി വെള്ളം എത്തിക്കേണ്ട സ്‌ഥിതിയിലാണ്‌ ഇവിടുത്തുകാര്‍. പലരും കൂട്ടമായി ലോറിയില്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അമിത നിരക്ക്‌ തിരിച്ചടിയാകുകയാണ്‌.

Ads by Google
Advertisement
Friday 19 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW