Thursday, August 22, 2019 Last Updated 31 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.17 AM

ആ ചുവരെഴുത്ത്‌ ഇന്നും മായാതെ കീരിത്തോട്ടില്‍

uploads/news/2019/04/302589/i2.jpg

ചെറുതോണി: 35 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ മത്സരിച്ച മൈക്കിള്‍ ജോസഫ്‌ മണര്‍കാട്ടിനു വേണ്ടി എഴുതിയ ചുവരെഴുത്ത്‌ കാലം മായ്‌ക്കാതെ കീരിത്തോട്ടിലെ വ്യാപാര സ്‌ഥാപനത്തിന്റെ ചുവരില്‍ ഇപ്പോഴും കാണാം.
1984 ലെ പാര്‍ലമെന്റ്‌ തെരഞ്ഞടുപ്പില്‍ ഇടുക്കി എം.എല്‍.എ ആയിരുന്ന ജോസ്‌ കുറ്റ്യാനിയുടെ കുറ്റിയാനി കോണ്‍ഗ്രസ്‌ പാര്‍ട്ടിയംഗമായാണ്‌ മൈക്കിള്‍ ജോസഫ്‌ എന്ന മണര്‍കാട്ട്‌ പാപ്പന്‍ തെങ്ങ്‌ ചിഹ്‌നഹ്നത്തില്‍ മത്സരിച്ചത്‌.
എതിര്‍ സ്‌ഥാനാര്‍ഥികളായ സി.പി.ഐ യിലെ സി.എ കുര്യനും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി പി.ജെ കുര്യനും ആയിരുന്നു.
ഇന്ദിരാഗാന്ധിയുടെ ആകസ്‌മിക നിര്യാണത്തെത്തുടര്‍ന്നുള്ള സഹതാപ തരംഗത്തില്‍ പി.ജെ കുര്യന്‍ ഒരു ലക്ഷത്തി നാല്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മൈക്കിള്‍ ജോസഫ്‌ മണര്‍കാടിന്‌ 63000 വോട്ടുകളും ലഭിച്ചു. കേരളത്തില്‍ നിന്നുള്ള എറ്റവും വലിയ ഭൂരിപക്ഷമാണ്‌ അന്ന്‌ പി.ജെ കുര്യന്‌ ലഭിച്ചത്‌. 1996 ഡിസംബര്‍ എട്ടിന്‌ മൈക്കിള്‍ ജോസഫ്‌ എന്ന മണര്‍കാട്ട്‌ പാപ്പന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.

Ads by Google
Advertisement
Friday 19 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW