Tuesday, August 20, 2019 Last Updated 20 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.25 AM

വേനല്‍ മഴയിലും ആവേശം ചോരാതെ ഹൈബി ഈഡന്‍

uploads/news/2019/04/302313/e1.jpg

കൊച്ചി: യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ഹൈബി ഈഡന്റെ പ്രചാരണത്തിന്റെ ആവേശം കെടുത്താന്‍ വേനല്‍ മഴക്കുമായില്ല. മേട ചൂടില്‍ കുളിരായി പെയ്‌തിറങ്ങിയ മഴ പ്രവര്‍ത്തകരില്‍ ആവേശം ഇരട്ടിയാക്കി. പെയ്‌തിറങ്ങിയ മഴക്കിടയിലും ഓരോ സ്വീകരണ സ്‌ഥലങ്ങളിലും വനിതകള്‍ ഉള്‍പ്പെടുന്ന വന്‍ ജനാവലി.
രാവിലെ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിലെത്തി ഹൈബി ജീവനക്കാരുമായി സംവദിച്ചു.കലൂര്‍ പോണേത്ത്‌ റോഡ്‌ ജംഗ്‌ഷനില്‍ 7.30 യോടെ എം.പി കെ.വി തോമസ്‌, ഹൈബി ഈഡന്‌ നെല്‍ക്കതിര്‍ നല്‍കി പര്യടനം ഉദ്‌ഘാടനം ചെയ്‌തു. അവിടെ നിന്ന്‌ കലൂര്‍ മേഖലയിലെ ജഡ്‌ജസ്‌ അവന്യു, അംബേദ്‌കര്‍ കോളനി, കത്രിക്കടവ്‌ ജംഗ്‌ഷന്‍ വഴി എളംകുളത്തേക്ക്‌.
പ്രചാരണത്തിന്‌ മേയര്‍ സൗമിനി ജയിനും മറ്റ്‌ യുഡിഎഫ്‌ നേതാക്കളും നേതൃത്വമേകി. ഗാന്ധിനഗര്‍, കമ്മട്ടിപ്പാടം തുടങ്ങിയ മേഖലകളില്‍ ആവേശോജ്വല സ്വീകരണം. ജോര്‍ജ്‌ ഈഡന്‍ ജംഗ്‌ഷന്‍, ചക്കാലക്കല്‍ ജംഗ്‌ഷന്‍, കസ്‌തൂര്‍ബ നഗര്‍, മഹാത്മ നഗര്‍, തേവര, വാതുരുത്തി ഐലന്‍ഡ്‌ എന്നിവിടങ്ങളും, സമ്മതിദായകരെയും സന്ദര്‍ശിച്ച്‌ പിന്തുണ ഉറപ്പാക്കി മടക്കം. മാന്നുള്ളിപാടം ജംഗ്‌ഷന്‍, വെച്ചുകടവ്‌ കോളനി, കാരയ്‌ക്കാമുറി ജംഗ്‌ഷന്‍, കാരക്കാട്ട്‌ മേഖലകളിലെ പര്യടനത്തിന്‌ ശേഷം എറണാകുളം നഗര ഹൃദയമായ സെന്‍ട്രല്‍ മേഖലകളിലേക്ക്‌. ഓള്‍ കേരള മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ ഇന്‍വെസ്‌റ്റിഗേറ്റേഴ്‌സ് അസോസിയേഷന്‍(എ.കെ.എം.ആര്‍.ഐ.എ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈബി ഈഡന്‌ കോന്തുരുത്തിയില്‍ സ്വീകരണം നല്‍കി.
കോരിച്ചൊരിയുന്ന മഴയത്തും തെല്ലു ആവേശം കൈവിടാതെ നൂറുകണക്കിന്‌ പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഹൈക്കോടതി ജംഗ്‌ഷനില്‍ എത്തി സമാപനം.

Ads by Google
Advertisement
Thursday 18 Apr 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW