Wednesday, August 21, 2019 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.09 AM

മോദി രാജ്യത്തെ വിഭജിച്ചു; തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുക മൂന്ന്‌ വിഷയങ്ങളെന്ന്‌ രാഹുല്‍ ഗാന്ധി

uploads/news/2019/04/302281/k2.jpg

കണ്ണൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചുവെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എറ്റവും വലിയ രാജ്യദ്രോഹം രാജ്യത്തെ വിഭജിക്കലാണ്‌. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മൂന്ന്‌ വിഷയങ്ങളാണ്‌ സ്വാധീനിക്കുക. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ്‌ എന്നിവയാണവയെന്ന്‌ രാഹുല്‍ കണ്ണൂരില്‍ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്‌ചയില്‍ പറഞ്ഞു. വടകര, കണ്ണൂര്‍, കാസര്‍ഗോഡ്‌ മണ്ഡലങ്ങളിലെ യു.ഡി.എഫ്‌ നേതൃയോഗത്തിനെത്തിയതായിരുന്നു രാഹുല്‍. നരേന്ദ്ര മോദിയുടെ നയങ്ങള്‍ മൂലമാണ്‌ തൊഴിലില്ലായ്‌മ രൂക്ഷമായത്‌, നോട്ട്‌ അസാധുവാക്കല്‍, ഗബ്ബര്‍സിങ്‌ ടാക്‌സ് തുടങ്ങിയവ സമ്പദ്‌ വ്യവസ്‌ഥയുടെ അടിസ്‌ഥാനത്തെ ബാധിച്ചു. നിരവധി കര്‍ഷകരാണ്‌ അവഗണനയെ തുടര്‍ന്ന്‌ ആത്മഹത്യചെയ്ുയന്നത്‌. മോദി വ്യക്‌തിപരമായി ചെയ്‌ത അഴിമതിയാണ്‌ മൂന്നാമത്തെ പ്രശ്‌നം. 30,000 കോടി രൂപയാണ്‌ ഇന്ത്യക്കാരില്‍ നിന്ന്‌ കൊള്ളയടിച്ച്‌ അനില്‍ അംബാനിക്ക്‌ മോദി നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കള്‍ക്ക്‌ തൊഴില്‍ നല്‍കാതെ സാമ്പത്തിക ഘടനയെ തകിടം മറിച്ച ബി.ജെ.പിയാണ്‌ ദേശവിരുദ്ധര്‍. രാജ്യത്തെ പല തട്ടുകളിലായി വിഭജിക്കുന്നതും ദിവസം 27,000 യുവാക്കള്‍ക്കു വീതം തൊഴില്‍ നഷ്‌ടപ്പെടുന്നതും കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതും പൊതുപണം സ്വന്തക്കാര്‍ക്കു നല്‍കി അഴിമതി നടത്തുന്നതുമാണു ദേശവിരുദ്ധമായ കാര്യങ്ങള്‍. അതു ചെയ്യുന്നത്‌ ആരാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നരേന്ദ്രമോദിക്ക്‌ ഇതൊന്നും മനസിലാവില്ലെന്നും രാഹുല്‍ പരിഹസിച്ചു.
മോദി എന്തുകൊണ്ട്‌ എന്നെപ്പോലെ രാജ്യത്തെ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിക്കുന്നി എന്നും രാഹുല്‍ ചോദിച്ചു.
നിങ്ങളെന്നോട്‌ ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തുകൊണ്ടാണ്‌ പ്രധാനമന്ത്രിയോട്‌ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാത്തതെന്നും രാഹുല്‍ മാധ്യമങ്ങളോട്‌ ചോദിച്ചു.മോദിയുടെ അനില്‍ ഭായ്‌ ആയതാണ്‌ അംബാനിക്ക്‌ റഫാല്‍ കരാറിനുള്ള യോഗ്യതയെന്നും രാഹുല്‍ ആരോപിച്ചു.റഫാലില്‍ കോടതി അലക്ഷ്യ കേസില്‍ സുപ്രിംകോടതി നോട്ടീസ്‌ അയച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്‌, വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്റെ മറുപടി. നോട്ട്‌ നിരോധനം പോലെ ബി.ജെ.പിയുടെ തെറ്റായ സാമ്പത്തികനയം കൊണ്ടാണ്‌ സാമ്പത്തികമേഖല തകര്‍ച്ചയെ നേരിട്ടത്‌, ദേശവിരുദ്ധ ശക്‌തികളെ കോണ്‍ഗ്രസ്‌ സഹായിക്കുന്നു എന്ന നരേന്ദ്ര മോദിയുടെ ആരോപണത്തിന്‌, പഞ്ചാബ്‌ ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളില്‍ ദേശവിരുദ്ധ ശക്‌തികളുടെ അക്രമം ഏറ്റവുമധികം ഏറ്റുവാങ്ങിയിട്ടുള്ളതു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെന്നായിരുന്നു മറുപടി. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ക്കു ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. എല്ലാത്തരത്തിലുള്ള അക്രമങ്ങളെയും കോണ്‍ഗ്രസ്‌ എതിര്‍ക്കുന്നുവെന്ന്‌, വടക്കന്‍ മലബാറിലെ രാഷ്ര്‌ടീയ അക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി രാഹുല്‍ പറഞ്ഞു. രാഷ്ര്‌ടീയ അക്രമം നടത്തുന്നത്‌ പാര്‍ട്ടികളുടെ ദൗര്‍ബല്യത്തെയാണു കാണിക്കുന്നത്‌. കോണ്‍ഗ്രസ്‌ ശക്‌തിയുള്ള പാര്‍ട്ടിയാണ്‌. കൊലപാതക രാഷ്ര്‌ടീയത്തിലോ, അക്രമ രാഷ്ര്‌ടീയത്തിലോ കോണ്‍ഗ്രസ്‌ വിശ്വസിക്കുന്നില്ലെന്നു രാഹുല്‍ പറഞ്ഞു. അതേ സമയം സി.പി.എമ്മിനെ രാഹുല്‍ ഈ വിഷയത്തില്‍ പേരെടുത്ത്‌ കുറ്റപ്പെടുത്തിയില്ലെന്നത്‌ ശ്രദ്ധേയമായി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു നേതൃയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നേതൃയോഗത്തിന്‌ മുന്‍പ്‌ കണ്ണൂര്‍, കാസര്‍കോട്‌ മണ്ഡലങ്ങളിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥികളുമായി രാഹുല്‍ കൂടിക്കാഴ്‌ച നടത്തി. വടകരയിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കെ. മുരളീധരന്‍ എത്തിയില്ല. മണ്ഡലത്തില്‍ മുന്‍കൂട്ടി നിശ്‌ചയിച്ച തിരഞ്ഞെടുപ്പു പരിപാടികള്‍ ഉള്ളതിനാലാണ്‌ എത്താതിരുന്നതെന്നു വിശദീകരണം. കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ സാധിക്കുമെന്നും രാഹുല്‍ പ്രതീക്ഷ പങ്കുവച്ചു.
നേതൃ യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, മുകുള്‍ വാസ്‌നിക്‌, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി, കണ്ണൂര്‍ സ്‌ഥാനാര്‍ഥി കെ.സുധാകരന്‍ കാസര്‍കോട്ടെ സ്‌ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 18 Apr 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW