Tuesday, August 20, 2019 Last Updated 18 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.42 AM

കെ.എസ്‌.ആര്‍.ടി.സി. ബസിന്‌ കല്ലേറ്‌: പ്രതിക്ക്‌ ആറുമാസം കഠിനതടവ്‌

പാലക്കാട്‌: ബസ്‌ ചാര്‍ജ്‌ നല്‍കാതെ സഞ്ചരിച്ചതിനാല്‍ കെ.എസ്‌.ആര്‍.ടി.സി. ബസില്‍നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്ന്‌ ബസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ്‌ തകര്‍ത്ത കേസില്‍ പ്രതിക്ക്‌ ആറു മാസം കഠിന തടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുതുപ്പരിയാരം കുന്നുമ്മേല്‍ അമ്പലത്തില്‍ വീട്ടില്‍ ജബ്ബാറിനെയാണ്‌ പാലക്കാട്‌ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ അരവിന്ദ്‌ ബി. എടയോടി ശിക്ഷിച്ചത്‌. പൊതുമുതല്‍ നശീകരണ നിരോധനനിയമപ്രകാരം നഷ്‌ടപരിഹാര തുക കെ.എസ്‌.ആര്‍.ടി.സി.ക്കു നല്‍കാനും കോടതി ഉത്തരവിട്ടു. 2015 ഡിസംബര്‍ 29നാണ്‌ കേസിനാസ്‌പദമായ സംഭവം. അന്ന്‌ രാത്രി 10.30ന്‌ പാലക്കാട്‌നിന്നും കോഴിക്കോട്‌ പോവുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്‌ പ്രതി പുതുപ്പരിയാരം ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ്‌ സ്‌റ്റോപ്പ്‌ പരിസരത്ത്‌ വച്ച്‌ കല്ലെറിഞ്ഞു തകര്‍ക്കുകയായിരുന്നു. ഹേമാംബിക നഗര്‍ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പ്രോസിക്യൂഷനു വേണ്ടി സീനിയര്‍ അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ്‌ ഹാജരായി.

Ads by Google
Advertisement
Sunday 14 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW