Thursday, August 22, 2019 Last Updated 56 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 01.15 AM

ചട്ടലംഘനം: സി.ഐ.ടി.യു. മാസിക പിടിച്ചെടുത്തു

uploads/news/2019/04/301390/e1.jpg

പെരുമ്പാവൂര്‍: കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലും മത്സരിക്കുന്ന ഇടതുപക്ഷ സ്‌ഥാനാര്‍ഥികളെ വിജയപ്പിക്കണം എന്ന്‌ പ്രചരണം നടത്തുവാന്‍ സി.ഐ.ടി.യു. അച്ചടിച്ചിറക്കിയ മാസിക പെരുമ്പാവൂര്‍ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ ഓഫീസില്‍ നിന്നും തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥരും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന്‌ പിടിച്ചെടുത്തു.
വ്യാഴാഴ്‌ച രാത്രിയില്‍ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ മുറിയിലെ മേശയ്‌ക്കടിയില്‍, പല കെട്ടുകളാക്കി രഹസ്യമായി സൂക്ഷിച്ചിരുന്ന 114 മാസികകളാണ്‌, തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്ന ഫ്‌ളയിംഗ്‌ സ്‌ക്വാഡ്‌ സംഘമെത്തി പിടിച്ചെടുത്തത്‌. പെരുമ്പാവൂരിലെ ബി.എം.എസ്‌., ബി.ജെ.പി നേതാക്കളാണ്‌ ഈ രഹസ്യ വിവരം പുറത്തറിയിച്ചത്‌.
ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്‌ രാത്രി പെരുമ്പാവൂര്‍ കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റേഷന്‍ മാസ്‌റ്ററുടെ ഓഫീസില്‍ തെരഞ്ഞെടുപ്പ്‌ വിഭാഗം ഉദ്യോഗസ്‌ഥരും പെരുമ്പാവൂര്‍ പോലീസും പരിശോധന നടത്തുകയായിരുന്നു. ഈ സമയം കോടനാട്‌ സ്വദേശി സുരേന്ദ്രന്‍ എന്നയാളായിരുന്നു സ്‌റ്റേഷന്‍ മാസ്‌റ്ററുടെ ചുമതലയില്‍.
ഒരു വിഭാഗത്തിന്‌ വേണ്ടി മാത്രം വോട്ടഭ്യര്‍ത്ഥിക്കുന്ന മാസികകള്‍ സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിച്ച്‌ വിതരണം ചെയ്യുന്നത്‌ ചട്ടലംഘനവും, ഇതിന്‌ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍ തന്നെ ചാലക്കുടി മണ്ഡലത്തിലെ ഇലക്ഷന്‍ കമ്മീഷണറുടെ ചുമതലയുള്ള എറണാകുളം ജില്ലാ കളക്‌ടര്‍ക്ക്‌ കൈമാറുമെന്ന്‌ അസിസ്‌റ്റന്റ്‌ റിട്ടേണിംഗ്‌ ഓഫീസര്‍ ഏല്യാമ്മ ജോണ്‍ പറഞ്ഞു. സ്‌റ്റേഷന്‍ മാസ്‌റ്ററുടെ ഓഫീസില്‍ നിന്ന്‌ ഒരു വിഭാഗം സ്‌ഥാനാര്‍ഥികള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്ന്‌ പരസ്യം നല്‍കിയ മാസിക പിടിച്ചെടുത്തതിനെ സംബന്ധിച്ച്‌ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന്‌ പെരുമ്പാവൂര്‍ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയുടെ ചുമതലയുള്ള ഡിസ്‌ട്രിക്‌ട് ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ.വി. അജി വ്യക്‌തമാക്കി. എന്നാല്‍ ഇത്തരം മാസികകള്‍ ഓരോ തൊഴിലാളി യൂണിയനുകളും മാസം തോറും അച്ചടിച്ച്‌ വിതരണം ചെയ്യുന്നവയാണന്നാണ്‌ ചില ഉദ്യോഗസ്‌ഥരും, ജീവനക്കാരും പറയുന്നത്‌.

Ads by Google
Advertisement
Saturday 13 Apr 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW