Thursday, August 22, 2019 Last Updated 46 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.19 AM

വ്യക്‌തി സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത്‌ മറ്റുള്ളവരെന്ന്‌ ജസ്‌റ്റിസ്‌ കെമാല്‍ പാഷ

കൊച്ചി: മനുഷ്യരുടെ വ്യക്‌തിതാല്‍പര്യങ്ങളും സ്വാതന്ത്ര്യവും മറ്റുള്ളവര്‍ നിയന്ത്രിക്കുന്ന രീതിയാണ്‌ ഇപ്പോള്‍ ഉള്ളതെന്ന്‌ ജസ്‌റ്റിസ്‌ ബി കെമാല്‍ പാഷ. എം സുകുമാര പിള്ള ഫൗണ്ടേഷന്‍ സൗജന്യ എല്‍.എല്‍.ബി. എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ ക്ലാസ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ആള്‍ ജയിച്ചു വന്നാല്‍ പിന്നീട്‌ ഇവിടെ ഒരു ഇലക്ഷന്‍ ഉണ്ടാവില്ല എന്ന്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലെ അംഗം പറഞ്ഞിരുന്നു അത്തരം നയങ്ങളാണ്‌ ഇന്ന്‌ നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്‌. നമ്മുടെ വ്യക്‌തിതാല്‍പര്യങ്ങള്‍ വരെ തീരുമാനിക്കാന്‍ ഇത്തരക്കാര്‍ വരുന്നു. എന്ത്‌ കഴിക്കണം എന്ത്‌ ചെയ്യണം എന്നെല്ലാം അവരാണ്‌ തീരുമാനിക്കുന്നത്‌. ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കണമെങ്കില്‍ നിയമം അറിഞ്ഞിരിക്കണം.
രാജ്യത്ത്‌ എല്ലാവര്‍ക്കും തുല്യ നീതി പറയുന്നുണ്ടെങ്കിലും 33 ശതമാനമാണ്‌ സ്‌ത്രീകള്‍ക്ക്‌ ലഭിക്കുന്നത്‌. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടി എടുക്കാന്‍ പേരാടിയതില്‍ ഭൂരിഭാഗവും നിയമം പഠിച്ചവരായിരുന്നു. തെറ്റിനെ എതിര്‍ക്കാനും എതാണ്‌ ശരി എന്നു മനസിലാക്കാനും നിയമം അനിവാര്യമാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ ജൂനിയര്‍ അഭിഭാഷകരെ ലഭിക്കുന്നില്ല.
കൂടുതല്‍ ആളുകള്‍ ഈ രംഗത്ത്‌ എത്തണമെന്നും അദ്ദേഹം പറഞ്ഞു. എം സുകുമാരപിള്ള ഫൗണ്ടേഷന്‍ ജോയിന്റ്‌ സെക്രട്ടറി കെ സോമരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്‌ ബാബുക്കുട്ടി, രക്ഷാധികാരികളായ മുന്‍ എം.പി സെബാസ്‌റ്റ്യന്‍ പോള്‍, പ്രഫ. കെ. അരവിന്ദാക്ഷന്‍, ജോയിന്റ്‌ സെക്രട്ടറി ജേക്കബ്‌ ലാസര്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 10 Apr 2019 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW