Wednesday, August 21, 2019 Last Updated 36 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 01.36 AM

പ്രിയങ്ക ഗാന്ധി സുന്ദരിയാണ്‌; തെരഞ്ഞെടുപ്പ്‌ സൗന്ദര്യ മത്സരമല്ലല്ലോ: സി.കെ.പത്മനാഭന്‍

uploads/news/2019/04/299394/k1.jpg

കണ്ണൂര്‍: പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും അടുത്ത്‌ എവിടെയെങ്കിലും അവര്‍ വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ ബി.ജെ.പി സ്‌ഥാനാര്‍ഥി സി.കെ.പത്മനാഭന്‍. 48 വയസ്സുള്ള പ്രിയങ്കഗാന്ധിയെ യുവ സുന്ദരി എന്നു വിളിക്കുന്നുവെന്നു പരിഹസിച്ച്‌ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌ ശ്രീധരന്‍ പിള്ള നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രിയങ്ക ഗാന്ധി യുവ സുന്ദരിയാണ്‌ എന്നതു സത്യമാണ്‌. പ്രായമല്ലല്ലോ യുവത്വത്തിന്റെ മാനദണ്ഡം. എന്നെ സ്വീറ്റ്‌ 70 എന്നാണു പ്രവര്‍ത്തകര്‍ വിളിക്കുന്നത്‌. യുവത്വം എന്നതു മനസ്സിന്റെ യുവത്വമാണ്‌. പ്രിയങ്കയ്‌ക്കു നല്ല സൗന്ദര്യമുണ്ട്‌. സൗന്ദര്യമുണ്ടെന്നു പറഞ്ഞതുകൊണ്ട്‌ അതു സ്‌ത്രീ വിരുദ്ധമെന്നു പറയരുത്‌. അടുത്ത്‌ എവിടെയെങ്കിലും പ്രിയങ്ക വന്നാല്‍ കാണാന്‍ പോവും. തെരഞ്ഞെടുപ്പ്‌ എന്നത്‌ സൗന്ദര്യ മത്സരമല്ലല്ലോ. പത്മനാഭന്‍ പറഞ്ഞു.

Ads by Google
Advertisement
Friday 05 Apr 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW