Wednesday, August 21, 2019 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 12.41 AM

സമയക്രമം പാലിച്ചില്ല

ആലുവ: സ്വകാര്യ സ്‌ഥാപനത്തില്‍ നട്ടുച്ച നേരത്തും ഇതരസംസ്‌ഥാനക്കാരെ ഉപയോഗിച്ച്‌ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്‌ഥരെത്തി തടഞ്ഞു. ദേശീയപാതയില്‍ ഗ്യാരേജിന്‌ സ്വകാര്യ സ്‌ഥാപനത്തിന്റെ മുന്‍വശം ടൈല്‍ ഇടുന്ന ജോലിയാണ്‌ ആലുവ അസിസ്‌റ്റന്റ്‌ ലേബര്‍ ഓഫിസര്‍ ജാഫര്‍ സാദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്‌ നിര്‍ത്തിച്ചത്‌. സ്‌ക്വാഡ്‌ എത്തുമ്പോള്‍ നിര്‍മ്മാണം നടക്കുകയായിരുന്നു.
സുര്യതാപം ഏല്‍ക്കാതിരിക്കുവാന്‍ സമയക്രമം പാലിക്കണമെന്ന്‌ നിരവധി തവന്ന തൊഴില്‍ വകുപ്പ്‌ നിര്‍ദേശം നല്‍കിയിരുന്നതാണ്‌. ഉച്ചക്ക്‌ 12 മണി മുതല്‍ വൈകീട്ട്‌ മൂന്ന്‌ വരെയാണ്‌ നിയന്ത്രണം.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന്‌ ആലുവ അസിസ്‌റ്റന്റ്‌ ലേബര്‍ ഓഫിസര്‍ അറിയിച്ചു. സ്‌ക്വാഡ്‌ അംഗം ജി. കൃഷ്‌ണപ്രസാദ്‌ പരിശോധനയില്‍ പങ്കടുത്തു.

Ads by Google
Advertisement
Monday 01 Apr 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW