Wednesday, August 21, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.54 AM

കുണ്ടന്നൂരില്‍ കനത്ത കുരുക്ക്‌! യാത്രാ സംവിധാനങ്ങള്‍ തകിടം മറിഞ്ഞു

uploads/news/2019/03/298021/e1.jpg

മരട്‌: ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമായതോടെ റോഡ്‌ ഗതാഗതം തന്നെ നിശ്‌ച്ചലമാകുന്ന സ്‌ഥിതിയിലെത്തി.കഴിഞ്ഞ ദിവസങ്ങളില്‍ തെക്ക്‌ നിന്നും വരുന്ന വാഹനങ്ങള്‍ക്ക്‌ നെട്ടൂര്‍ മുതല്‍ തടസ്സം നേരിട്ടു. പല വാഹനങ്ങളും കുണ്ടന്നൂര്‍ സമാന്തരപാലം വഴി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും അവിടെ സമാന്തര റോഡ്‌ നിര്‍മ്മാണത്തിനായി കിടങ്ങ്‌ രൂപത്തില്‍ കുഴിയെടുത്ത്‌ വെച്ചിരിക്കുന്നത്‌ മൂലം യാത്ര തടസ്സപ്പെട്ടതായി വാഹനയാത്രക്കാര്‍ പരാതിപ്പെട്ടു. വൈറ്റിലയില്‍ സിഗ്നലിന്‌ തെക്ക്‌ ഭാഗത്തായി സര്‍വ്വീസ്‌ റോഡ്‌ അടച്ച്‌ പൂട്ടി വീതികൂട്ടുന്ന ജോലികള്‍ ആരംഭിച്ചതോടെ ഇവിടെയും രൂക്ഷമായ ഗതാഗതക്കുരുക്കാണ്‌ അനുഭവപ്പെടുന്നത്‌.കുണ്ടന്നൂര്‍ സിഗ്നലിന്‌ വടക്ക്‌ ഭാഗത്തായി തൃപ്പൂണിത്തുറ ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ പോകേണ്ട വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ട്‌ റോഡില്‍ തിങ്ങി ദേശീയപാതയില്‍ തന്നെ കിടപ്പായതോടെ വൈറ്റില ഭാഗത്തേക്ക്‌ വാഹനങ്ങള്‍ക്ക്‌ കടന്ന്‌ പോകാനാകാത്ത സ്‌ഥിതിയാണ്‌ പലപ്പോഴും. ചൂട്‌ കൂടിയ സമയത്ത്‌ ഇരുചക്രവാഹനങ്ങളാണ്‌ ഗതാഗതക്കുരുക്കില്‍പ്പെട്ട്‌ വെന്തുരുകുന്നത്‌. പലര്‍ക്കും കൃത്യ സമയത്ത്‌ ജോലിക്കെത്താനാകാത്ത സ്‌ഥിതിയുമുണ്ടെന്ന്‌ ബസ്‌ യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Saturday 30 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW