Sunday, August 25, 2019 Last Updated 12 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.54 AM

രാജ്യതാല്‍പര്യം മാനിക്കുന്നവര്‍ ആഗ്രഹിക്കുന്നത്‌ മോദിയുടെ ഭരണത്തുടര്‍ച്ച: ഒ. രാജഗോപാല്‍

കൊച്ചി: രാജ്യതാല്‍പര്യത്തിനു മുന്‍ഗണന കൊടുക്കുന്ന ഏവരുടെയും ആഗ്രഹം നരേന്ദ്ര മോഡിയുടെ ഭരണത്തുടര്‍ച്ചയാണെന്ന്‌ ഒ രാജഗോപാല്‍ എം.എല്‍.എ. എന്‍.ഡി.എ. ഭരണം രാജ്യത്ത്‌ തുടരേണ്ടതിന്റെ അനിവാര്യത ജനങ്ങളെക്കൊണ്ട്‌ അംഗീകരിപ്പിക്കാനുള്ള പോരാട്ടമാണ്‌ ഈ തെരഞ്ഞെടുപ്പ്‌. എറണാകുളത്തെ എന്‍.ഡി.എ സ്‌ഥാനാര്‍ഥി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ ലോക്‌സഭാമണ്ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ടൗണ്‍ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഒ രാജഗോപാല്‍.
ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ്‌ എന്‍.കെ. മോഹന്‍ദാസ്‌ അധ്യക്ഷത വഹിച്ചു. സ്‌ഥാനാര്‍ഥി അല്‍ഫോന്‍സ്‌ കണ്ണന്താനം മറുപടി പ്രസംഗം നടത്തി. എന്‍.ഡി.എയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്‌ടാവ്‌ സി.വി. ആനന്ദബോസ്‌, ബി ഗോപാലകൃഷ്‌ണന്‍, കെ.കെ പൊന്നപ്പന്‍, എന്‍.പി ശങ്കരന്‍കുട്ടി, കെ.എസ്‌ ഷൈജു, എ.ബി ജയപ്രകാശ്‌, നെടുമ്പാശ്ശേരി രവി, സി.ജി രാജഗോപാല്‍, കേരള കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി പി.ജെ ബാബു, ആം ആദ്‌മി ഡെമോക്രാറ്റിക്‌ ചെയര്‍മാന്‍ ബാബുരാജ്‌ താണിയത്ത്‌, നാഷണലിസ്‌റ്റ് കോണ്‍ഗ്രസ്‌ നേതാവ്‌ കുരുവിള മാത്യൂസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 30 Mar 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW