Wednesday, August 07, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 01.07 AM

തെരുവുനായ്‌ക്കളുടെ ആക്രമണം: രണ്ട്‌ സ്‌ത്രീകള്‍ക്കു കടിയേറ്റു

uploads/news/2019/03/297278/2.jpg

പറവൂര്‍: പറവൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. രണ്ട്‌ സ്‌ത്രീകളെയാണ്‌ തെരുവുനായ്‌ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചത്‌. നന്ത്യാട്ടകുന്നം എടയാറ്റുപറമ്പ്‌ ബാലന്റെ ഭാര്യ ലളിത (62) തെേേക്ക നാലുവഴി സ്വദേശിനി അരുന്ധതി എന്നിവര്‍ക്കാണ്‌ കടിയേറ്റത്‌.തൊഴിലുറപ്പ്‌ തൊഴിലാാളിയായ ലളിത ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ്‌ നായ ചാടിവീണത്‌. കാലിലും കയ്യിലും കടിയേറ്റു.കൂടെയുണ്ടായ മറ്റ്‌ തൊഴിലാളികള്‍ ചേര്‍ന്നാണ്‌ നായയെ ഓടിച്ചത്‌.താലൂക്ക്‌ ആശുപത്രിയില്‍ പ്രാഥമിക ചികിത്സസ നല്‍കിയ ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി കുത്തിവയ്‌പ്പ് നടത്തി. ജനത റോഡിന്‌ സമീപമുള്ള വീട്ടില്‍ തുണി അലക്കുമ്പോഴാണ്‌ അരുന്ധതിയുടെ കാലില്‍ നായ കടിച്ചത്‌.
പറവൂര്‍ നഗരത്തില്‍ തെരുവുനായ്‌ക്കള്‍ ജനങ്ങളെ ഭീതിയിലാഴ്‌ത്തി വാഴുമ്പോഴും നഗരസഭ അധികൃതര്‍ക്ക്‌ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലായെന്ന ആക്ഷേപമുണ്ട്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകളാണ്‌ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തെരുവു നായ്‌ക്കളുടെ ആക്രമണത്തിന്‌ ഇരയായത്‌. പശുക്കളുള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു. നായ്‌ക്കളുടെ ആക്രമണത്തില്‍ ഒരു വാര്‍ഡില്‍ മാത്രം ഒമ്പതോളം പേര്‍ക്ക്‌ കടിയേറ്റിട്ടുണ്ട്‌.
ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട്‌ എല്‍ ഡി എഫ്‌ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും ഭരണ നേതൃത്വം നിസംഗത തുടരുന്നതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്‌. തെരുവുനായ്‌ക്കള്‍ വാഴുന്ന നഗരമായി പറവൂര്‍ പട്ടണം മാറുന്നതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്‌.

Ads by Google
Advertisement
Wednesday 27 Mar 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW