Saturday, August 24, 2019 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 12.27 AM

വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു

പാലക്കാട്‌: അസഹ്യമായ രീതിയില്‍ വേനല്‍ച്ചൂട്‌ കനക്കുന്നതിനിടെ ജില്ലയില്‍ മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 15 പേര്‍ക്ക്‌ മഞ്ഞപ്പിത്തവും 194 പേര്‍ക്ക്‌ ചിക്കന്‍പോക്‌സും സ്‌ഥിരീകരിച്ചു. ചൂട്‌ കൂടുന്നതിനാല്‍ കഴിഞ്ഞ രണ്ടു മാസത്തെ അപേക്ഷിച്ച്‌ മാര്‍ച്ചില്‍ രോഗബാധിതരുടെ എണ്ണം കൂടുതലാണ്‌.
കൊപ്പം, അലനല്ലൂര്‍, കാരാകുറുശ്ശി എന്നിവിടങ്ങളിലാണ്‌ മഞ്ഞപ്പിത്തം കൂടൂതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ചൂട്‌ കൂടുംതോറും വരും മാസങ്ങളില്‍ രോഗങ്ങള്‍ കൂടാനാണ്‌ സാധ്യതയെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്‌ടറുടെ സേവനം തേടണമെന്നും ആരോഗ്യവകുപ്പ്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. ജനുവരിയില്‍ ഒന്ന്‌, ഫെബ്രുവരിയില്‍ രണ്ട്‌, മാര്‍ച്ചില്‍ 12 എന്നിങ്ങനെയാണ്‌ മഞ്ഞപ്പിത്തം ബാധിച്ചവരുടെ കണക്ക്‌.
കണ്ണിലെ വെളുത്ത ഭാഗത്തും മൂത്രത്തിലും മഞ്ഞനിറം, ക്ഷീണം, തലക്കറക്കം, വിശപ്പില്ലായ്‌മ, ഛര്‍ദ്ദി, ചെറിയ പനി, ആഹാരത്തിന്‌ രുചിയില്ലായ്‌മ, കരളിന്റെ ഭാഗത്ത്‌ വേദന എന്നിവയാണ്‌ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍. രോഗം ബാധിച്ചാല്‍ ഉടന്‍ ചികിത്സ തേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണര്‍ വെള്ളം നിശ്‌ചിത ഇടവേളകളില്‍ ക്ലോറിനേഷന്‍ ചെയ്യാനും ശ്രദ്ധിക്കണം.
ജനുവരിയില്‍ 40 പേര്‍ക്കാണ്‌ ചിക്കന്‍പോക്‌സ് ബാധിച്ചത്‌. ഫെബ്രുവരിയില്‍ അത്‌ 76 ആയി ഉയര്‍ന്നു. ഈ മാസം ഇന്നലെ വരെ 78 പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചു. ശരീരത്തില്‍ ചുവന്ന കുമിളകള്‍, പനി, തലവേദന, തലകറക്കം, ക്ഷീണം തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങള്‍. ധാരാളം വെള്ളം കുടിക്കുക, പഴം, പച്ചക്കറി എന്നിവ കഴിക്കുക, രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, രോഗികള്‍ പൂര്‍ണമായും വിശ്രമിക്കുക എന്നിവയാണ്‌ പ്രതിരോധ മാര്‍ഗങ്ങള്‍.

Ads by Google
Advertisement
Wednesday 27 Mar 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW