Wednesday, August 21, 2019 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 12.26 AM

പി.കരുണാകരന്‌ സീറ്റ്‌ നിഷേധിച്ചതിന്റെ കാരണം സി.പി.എം വ്യക്‌തമാക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

uploads/news/2019/03/297223/k1.jpg

കാസര്‍ഗോഡ്‌: പതിനഞ്ച്‌ വര്‍ഷം എം.പിയായ പി.കരുണാകരന്‌ സീറ്റ്‌ നിഷേധിച്ചതിന്റെ കാരണം സി.പി.എം വ്യക്‌തമാക്കണമെന്ന്‌ കാസര്‍ഗോഡ്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
കാസര്‍ഗോഡ്‌ പ്രസ്സ്‌ ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
15 വര്‍ഷമായി എം.പിയായി തുടരുന്ന സമ്പത്തിന്‌ സീറ്റ്‌ നിഷേധിച്ചിട്ടില്ല. അതു കൊണ്ട്‌ തന്നെ എ.കെ.ഗോപാലനെ വാഴ്‌ത്തുന്ന പാര്‍ട്ടിക്ക്‌ അദ്ദേഹത്തിന്റെ മരുമകന്‌ സീറ്റ്‌ നിഷേധിച്ചത്തിന്റെ കാരണം വ്യക്‌തമാക്കുവാനുള്ള ധാര്‍മ്മികത ഉണ്ട്‌. കരുണാകരന്റെ പ്രവര്‍ത്തന പോരായ്‌മയാണ്‌ കാസര്‍ഗോഡിനെ വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നോട്ടാക്കിയതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കാസര്‍ഗോഡ്‌ താന്‍ ഇറക്കുമതി സ്‌ഥാനാര്‍ത്ഥിയാണെന്നാണ്‌ ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ആരോപണം. അങ്ങനെയാണെങ്കില്‍ കുമ്മനവും ശോഭാ സുരേന്ദ്രനും എവിടെയാണ്‌ മത്സരിക്കുന്നത്‌. ഇ.എം.എസ്സും ആര്‍.ശങ്കറും എവിടെ മത്സരിച്ചാണ്‌ മുഖ്യമന്ത്രിയായതെന്ന്‌ അദ്ദേഹം ചോദിച്ചു. കാഞ്ഞങ്ങാട്‌ കാണിയൂര്‍ പാത അനിശ്‌ചിതത്വത്തിലാകാന്‍ കാരണം പിണറായി സര്‍ക്കാരാണ്‌. പി.കരുണാകരന്‍ കാണിയൂര്‍ പാതയ്‌ക്ക് വേണ്ടി ഒന്നും ചെയ്‌തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ads by Google
Advertisement
Wednesday 27 Mar 2019 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW