Wednesday, August 21, 2019 Last Updated 9 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 02.11 AM

വൈസ്‌ ചെയര്‍പേഴ്‌സണ്‍ രാജി വയ്‌ക്കണമെന്ന്‌ പ്രതിപക്ഷവും വിമത കൗണ്‍സിലറും

ആലുവ: സമീപത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെല്ലാം ബജറ്റ്‌ അവതരിപ്പിച്ച്‌ കഴിഞ്ഞിട്ടും സമ്പൂര്‍ണ ബഡ്‌ജറ്റ്‌ അവതരിപ്പിക്കാതെ വോട്ട്‌ ഓണ്‍ അക്കൗണ്ടിന്‌ സാഹചര്യം ഒരുക്കിയ വൈസ്‌ ചെയര്‍പേഴ്‌സണ്‍ രാജി വയ്‌ക്കണമെന്നാവശ്യവുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഭരണപക്ഷത്തെ വിമത കൗണ്‍സിലറും. ആലുവ നഗരസഭ വൈസ്‌ ചെയര്‍ പേഴ്‌സണ്‍ ഓമന സി. രാജി വെക്കണമെന്ന്‌ സ്വതന്ത്ര കൗണ്‍സിലറായ സെബി വി. ബാസ്‌റ്റിന്‍, ബി.ജെ.പിയംഗം എ.സി സന്തോഷ്‌ കുമാര്‍, കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍ കെ.വി സരള എന്നിവരാണ്‌ ആ വശ്യപ്പെട്ടത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷവും സമ്പൂര്‍ണ ബജറ്റ്‌ അവതരിപ്പിക്കാന്‍ സാധിച്ചപ്പോള്‍ ഇത്തവണ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബജറ്റ്‌ അവതരിപ്പിക്കാനുള്ള യാതൊരു നടപടികളും സ്വീകരിച്ചില്ല എന്നുള്ളത്‌ സി ഓമനയുടെ വീഴ്‌ച്ച ആണെന്നും ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ധനകാര്യ വിഭാഗം സ്‌ഥിരം സമിതിയില്‍ പ്രതിപക്ഷത്തിനാണ്‌ മുന്‍തൂക്കം. എന്നാല്‍ പ്രതിപക്ഷവും വൈകിയാണ്‌ ആവശ്യമുന്നയിച്ചത്‌.

Ads by Google
Advertisement
Tuesday 26 Mar 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW