Monday, August 26, 2019 Last Updated 47 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.00 AM

അമ്പലമുകളില്‍ പാടത്തിന്‌ തീ പിടിച്ചു പ്രദേശമാകെ പുകകൊണ്ട്‌ മൂടി

കരിമുകള്‍: അമ്പലമുകള്‍ ബി.പി.സി.എല്‍ നു സമീപം ഏറ്റിക്കരയില്‍ ഏക്കറുകണക്കിന്‌ പാടത്തിന്‌ തീപിടിച്ചത്‌ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ വൈകീട്ട്‌ 3 മണിയോടെയാണ്‌ സംഭവം. ഏറെ നാളുകളായി തരിശുകിടന്ന പാടശേഖരത്തിലെ ഉണങ്ങിയ പുല്ലുകള്‍ക്ക്‌ തീ പിടിക്കുകയായിരുന്നു.
എന്നാല്‍ തീ കത്തി അണഞ്ഞതിനുശേഷം പ്രദേശമാകെ പുകകൊണ്ട്‌ മൂടി. ഇതേതുടര്‍ന്ന്‌ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്‌ഥിതിയായിരുന്നു.
തുടര്‍ന്ന്‌ പട്ടിമറ്റം, ബി.പി.സി.എല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ യൂണീറ്റുകള്‍ എത്തി സമീപത്തുള്ള വീടുകളിലേക്കും പറമ്പുകളിലേക്കും തീ പടരുന്ന സാഹചര്യം ഒഴിവാക്കി. പുക ബാധിക്കാന്‍ സാധ്യത ഉള്ള വീടുകളില്‍ നിന്ന്‌ താല്‍കാലികമായി വിട്ടുനില്‍ക്കുന്നതിനും മറ്റു സുരക്ഷാ നിര്‍ദേശങ്ങളും നല്‍കി. വേനലിന്റെ കാഠിന്യം ഏറിയതോടെ ഇത്തരത്തില്‍ പാടങ്ങളിലും പറമ്പുകളിലും തീ പടരുന്ന സാഹചര്യം കൂടി വരികയാണെന്ന്‌ പട്ടിമറ്റം ഫയര്‍ സര്‍വീസ്‌ യൂണീറ്റംഗം ഉബാസ്‌ പറഞ്ഞു.

Ads by Google
Advertisement
Saturday 23 Mar 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW