Wednesday, August 21, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.00 AM

ചാലക്കുടിയില്‍ ആവേശം വിതച്ച്‌ എ.എന്‍. രാധാകൃഷ്‌ണന്‍

ചാലക്കുടി: ബി.ജെ.പി. സ്‌ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്‌ണന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കം. സ്‌ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം ആദ്യമായി ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെത്തിയ രാധാകൃഷ്‌ണന്‌ നൂറുകണക്കിന്‌ പ്രവര്‍ത്തകരും എന്‍.ഡി.എയിലെ സഖ്യ കക്ഷിനേതാക്കളും ചേര്‍ന്ന്‌ ഊഷ്‌മള വരവേല്‍പ്പാണ്‌ നല്‍കിയത്‌.
സ്വീകരണത്തിനുശേഷം ചാലക്കുടി നഗരത്തില്‍ സ്‌ഥാനാര്‍ഥി കാല്‍നട യാത്ര നടത്തി. ഇതിനിടയില്‍ ചാലക്കുടി പട്ടണത്തില്‍ സ്‌ഥാപിച്ച കലാഭവന്‍ മണിയുടെ ഓര്‍മച്ചിത്രത്തിനുമുന്നില്‍ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ അല്‍പ്പനേരം.
ബി.ജെ.പി. നേതാക്കളായ കെ.എ. സുരേഷ്‌, ഷാജുമോന്‍ വട്ടേക്കാട്‌, സര്‍ജു തൈക്കാവ്‌, സി.പി. സെബാസ്‌റ്റ്യന്‍, കെ.എം. സുബ്രഹ്‌മണ്യന്‍, കെ.യു. ദിനേശനന്‍, അഡ്വ. സജി കുറുപ്പ്‌, ടി.വി. പ്രജിത്‌, പി.എസ്‌. ശ്രീരാമന്‍, ബി.ഡി.ജെ.എസ്‌. നേതാക്കളായ കെ.എ. ഉണ്ണികൃഷ്‌ണന്‍, അനില്‍ തോട്ടവീഥി, ലത ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 23 Mar 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW