Sunday, August 25, 2019 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 17 Mar 2019 02.38 AM

പ്രളയ ദുരിതാശ്വാസ വിതരണത്തില്‍ വ്യാപക പരാതി

uploads/news/2019/03/295157/p2.jpg

നെല്ലിയാമ്പതി: പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണത്തില്‍ വ്യാപക പരാതി.
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ദുരിത ബാധിതര്‍ക്കുള്ള ധനസഹായ വിതരണത്തിലാണ്‌ വ്യാപകമായി പരാതി ഉയര്‍ന്നത്‌. അര്‍ഹതയുള്ള പലര്‍ക്കും ധനസഹായം ലഭിച്ചില്ലെന്നും, അനര്‍ഹരായവര്‍ക്ക്‌ അധിക തുക അനുവദിച്ചു നല്‍കിയെന്നുമാണ്‌ പരാതി. ഇതു സംബന്ധിച്ച്‌ ആര്‍.എസ്‌.പി. നെല്ലിയാമ്പതി ലോക്കല്‍ സെക്രട്ടറി പി. സഹനാഥന്‍ വകുപ്പ്‌ മന്ത്രിക്കും, ജില്ലാ കലക്‌ടര്‍ക്കും പരാതി നല്‍കി. 2018 ആഗസ്‌റ്റ് 16നുണ്ടായ ശക്‌തമായ മഴയില്‍ നെല്ലിയാമ്പതി നൂറടി പുഴയില്‍ വെള്ളം കയറി നൂറടിയിലേയും, പാടഗിരിയിലേയും നിരവധി വീടുകള്‍ മുങ്ങിയിരുന്നു.
സര്‍ക്കാരിന്റെ റീ ബില്‍ഡ്‌ പദ്ധതി പ്രകാരം പ്രകാരം വീടുകള്‍ പൂര്‍ണമായി മുങ്ങിയവര്‍ക്കും, ഭാഗികമായി നഷ്‌ടം സംഭവിച്ചവര്‍ക്കും നാശത്തിന്റെ തോതനുസരിച്ചാണ്‌ ധനസഹായം നല്‍കുന്നത്‌. എന്നാല്‍ പാടഗിരി, നൂറടി ഭാഗങ്ങളിലെ പത്തിലധികം കുടുംബങ്ങള്‍ക്ക്‌ യാതൊരു ധനസഹായവും ലഭിച്ചിട്ടില്ല.
അതേസമയം വെള്ളം കയറാത്ത ചില വീടുകള്‍ക്ക്‌ ഒന്നര ലക്ഷം രൂപയിലധികം ധനസഹായം ലഭിക്കുകയും ചെയ്‌തതായി പരാതിയില്‍ പറയുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തി അര്‍ഹരായവരെ കണ്ടെത്തിയത്‌. ഇതില്‍ വ്യാപകമായി ക്രമക്കേട്‌ നടത്തിയാണ്‌ പട്ടിക തയ്യാറാക്കിയതെന്നും ഇതിന്‌ ഉത്തരവാദിയായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ്‌ പി. സഹനാഥന്‍ പരാതി നല്‍കിയത്‌.
എന്നാല്‍ ഗ്രാമപഞ്ചായത്ത്‌ എന്‍ജീനീയര്‍ നേരിട്ട്‌ പരിശോധിച്ചാണ്‌ പട്ടിക നല്‍കിയതെന്ന്‌ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി പറഞ്ഞു.

Ads by Google
Advertisement
Sunday 17 Mar 2019 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW