Saturday, August 24, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 17 Mar 2019 02.38 AM

കുടിവെള്ള പദ്ധതികള്‍ അവതാളത്തില്‍

ഷൊര്‍ണൂര്‍: കടുത്ത വേനലില്‍ നാട്‌ വെന്തുരുകുമ്പോള്‍ ദാഹജലം തരുന്ന കുടിവെള്ള പദ്ധതികള്‍ അവതാളത്തില്‍.
ഉദ്‌ഘാടനം പോലും ചെയ്യാതെ ഒരു വര്‍ഷം മുമ്പ്‌ പ്രവര്‍ത്തനം തുടങ്ങിയ മുണ്ടായ മേച്ചിരാത്ത്‌ കുന്ന്‌ കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം പോലുമാവാതെ പ്രവര്‍ത്തനരഹിതമായി. ഭാരതപ്പുഴയില്‍ കിണര്‍ നിര്‍മിച്ച്‌ പൈപ്പ്‌ വഴി കുടിവെള്ള വിതരണം നടത്തുന്ന പദ്ധതിയാണിത്‌. പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ക്കകം പ്രളയം എത്തി വൈദ്യുത പോസ്‌റ്റ് തകര്‍ന്ന്‌ വൈദ്യുതി ബന്ധം നിലച്ചു. ഇതോടെ മോട്ടോര്‍ തകരാറിലായി പദ്ധതിയുടെ സംവിധാനമായ ഗാലറിയും താഴ്‌ന്നു.
എന്നാല്‍ പ്രവര്‍ത്തനരഹിതമായ പദ്ധതി പുനരാരംഭിക്കാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. പട്ടികജാതി വികസന ഫണ്ടുപയോഗിച്ച്‌ നിര്‍മിച്ച പദ്ധതി പട്ടികജാതി കോളനികള്‍ക്ക്‌ പ്രയോജനപ്രദമല്ലെന്ന പരാതി തുടക്കത്തിലേ ഉണ്ടായിരുന്നു.
കുടിവെള്ള പദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ തകര്‍ന്ന വൈദ്യുതി ബന്ധം പുന:സ്‌ഥാപിച്ചാല്‍ മതിയെന്നിരിക്കെ ഇതിന്‌ പോലും അധികൃതര്‍ തയ്യാറാവുന്നില്ല. പദ്ധതി പ്രദേശത്ത്‌ നിറയെ ജലശേഖരമുള്ളതിനാല്‍ പദ്ധതി കാര്യക്ഷമമാക്കിയാല്‍ ആവശ്യത്തിന്‌ വെള്ളം പമ്പ്‌ ചെയ്‌ത് കുടിവെള്ളമായെത്തിക്കാന്‍ പറ്റും.

Ads by Google
Advertisement
Sunday 17 Mar 2019 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW