Saturday, August 24, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 03.09 AM

കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം:മക്കളെ കൊന്നവരെയും കൊല്ലിച്ചവരെയും തുറുങ്കിലടയ്‌ക്കാന്‍ സി.ബി.ഐ വരണംമാതാപിതാക്കള്‍ ചീഫ്‌ സെക്രട്ടറിക്കും ഡി.ജി.പിക്കും കത്തയച്ചു

കാസര്‍ഗോഡ്‌: പെരിയ ഇരട്ട കൊലപാതക കേസിലെ മക്കളെ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യഥാര്‍ഥ പ്രതികളെ തുറുങ്കിലടയ്‌ക്കാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ പെരിയയിലെ കല്യോട്ട്‌ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്ത്‌ ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ചീഫ്‌ സെക്രട്ടറിക്കും ഡി.ജി.പി.ക്കും കത്തയച്ചു. കൃപേഷിന്റെ മാതാപിതാക്കള്‍ കൃഷ്‌ണന്‍ -ബാലാമണി, ശരത്ത്‌ലാലിന്റെ മാതാപിതാക്കള്‍ സത്യനാരായണന്‍ -ലത എന്നിവരാണ്‌ കത്തെഴുതിയത്‌. രണ്ടുപേര്‍ക്കുമുള്ള കത്ത്‌ സ്‌പീഡ്‌പോസ്‌റ്റിലാണ്‌ അയച്ചത്‌.
ഞങ്ങളുടെ മക്കളെ കൊന്നിട്ട്‌ 12 ദിവസമായി. അറസ്‌റ്റിലായത്‌ യഥാര്‍ഥ പ്രതികളാണെന്ന്‌ വിശ്വാസമില്ല. അരുംകൊല അന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഒട്ടും ഗൗരവമില്ലാതെയാണ്‌ മുന്നോട്ടുപോകുന്നത്‌. ലോക്കല്‍ പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ സി.പി.എം. നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ തെളിഞ്ഞിരുന്നു. അപ്പോള്‍ത്തന്നെ അന്വേഷണ സംഘത്തിലെ
രണ്ടു ഡിവൈ.എസ്‌.പിമാരെ ഒഴിവാക്കി. തുടര്‍ന്ന്‌ പീതാംബരന്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്‌റ്റുചെയ്‌തു. പല കാര്യത്തിലും പോലീസിന്റെ ഒത്താശയുണ്ട്‌. കൊലനടന്ന സ്‌ഥലത്തിന്‌ തൊട്ടടുത്ത്‌ ഒളിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന്‌ ഒന്നരയാഴ്‌ച വേണ്ടിവന്നു.
കസ്‌റ്റഡിയിലെടുത്ത വാഹനങ്ങളില്‍ രണ്ടോമൂന്നോ എണ്ണം കല്യോട്ടെ ശാസ്‌താഗംഗാധരന്റേതാണ്‌. എന്നിട്ടും ഇയാളെ പിടിക്കാനോ ചോദ്യം
ചെയ്ാനയോ ലോക്കല്‍പോലീസോ പിന്നീടുവന്ന ക്രൈംബ്രാഞ്ച്‌ സംഘമോ തയ്യാറായിട്ടില്ല. തങ്ങള്‍ ആദ്യംമുതലേ അന്വേഷണ ഉദ്യോഗസ്‌ഥരോട്‌ ചില പേരുകള്‍ പറഞ്ഞിരുന്നു.ഈ മൊഴി സത്യമാണോ എന്ന്‌ അന്വേഷിക്കാന്‍ പോലും പോലീസ്‌ മെനക്കെടുന്നില്ല.
ബെലിക്കളം സ്വദേശിക്ക്‌ ഗൂഢാലോചനയില്‍ കൃത്യമായ പങ്കുണ്ടെന്ന്‌ ഞങ്ങള്‍ക്ക്‌ സംശയമുണ്ട്‌. അതിന്‌ വ്യക്‌തമായ കാരണമുണ്ട്‌. കൊല്ലപ്പെട്ട തങ്ങളുടെ മക്കള്‍ ശരത്ത്‌ലാലും കൃപേഷും അംഗങ്ങളായ വാദ്യകലാ സംഘത്തിന്റെ ഓഫീസിന്‌ തീയിട്ടപ്പോള്‍ കല്യോട്ട്‌ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഈ പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ ബെലിക്കളം സ്വദേശിയുടെ കടയടപ്പിച്ചിരുന്നു. ഈ പ്രതിഷേധസമരത്തില്‍ കൃപേഷും ഉണ്ടായിരുന്നു. ഇപ്പോള്‍ കടയടപ്പിച്ചോ നിനക്ക്‌ കാണിച്ചുതരാം എന്ന ഭീഷണിയായിരുന്നു അന്ന്‌ ഇയാള്‍ മുഴക്കിയത്‌. ഇക്കാര്യം മാറിമാറിവന്ന അന്വേഷണ ഉദ്യോഗസ്‌ഥരോട്‌ പലതവണ പറഞ്ഞു. ഒരു ഒരു കാര്യവും ഉണ്ടായിട്ടില്ല. അന്വേഷണ ഉദ്യോഗസ്‌ഥരുടെ കൈകള്‍ ആരോ കെട്ടിയിടുന്നുണ്ട്‌. അതുകൊണ്ടുതന്നെ കേസിന്റെ സ്വതന്ത്രമായ അന്വേഷണത്തിന്‌ സി.ബി.ഐ. വന്നേ തീരു. കത്തില്‍ വിശദീകരിച്ചു

Ads by Google
Advertisement
Sunday 03 Mar 2019 03.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW