Tuesday, August 20, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 12.42 AM

പെണ്‍കുട്ടിയുടെ കുളി ദൃശ്യം ഫോണില്‍ പകര്‍ത്തിയ യുവാവിന്‌ തടവും പിഴയും

uploads/news/2019/02/291026/1.jpg

കല്‍പ്പറ്റ: ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടി കുളിക്കുന്ന ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന്‌ തടവും പിഴയും. ഇരുളം പാപ്‌ളശ്ശേരി വെളുത്തേരി ഷമീറി(29)നെയാണ്‌ കല്‍പ്പറ്റ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്‌ജി കെ. രാമകൃഷ്‌ണന്‍ മൂന്ന്‌ വര്‍ഷം തടവിനും 10,000 രൂപ പിഴ അടക്കാനും വിധിച്ചത്‌. 2014 ജൂണ്‍ 26 നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ബത്തേരി ടൗണിലെ ഒരു ഹോട്ടലില്‍ പെയിന്റിംഗ്‌ ജോലിക്കെത്തിയ ഷമീര്‍ ഹോട്ടലിന്റെ വെന്റിലേറ്ററിലൂടെ ബാത്ത്‌റൂമില്‍ കുളിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ്‌ കേസ്‌. ബത്തേരി പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന പി. ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം നടത്തി പോക്‌സോ ആക്‌ട് പ്രകാരമാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. പോക്‌സോ കേസുകള്‍ക്കുള്ള സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജി. സിന്ധു കോടതിയില്‍ ഹാജരായി.

Ads by Google
Advertisement
Thursday 28 Feb 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW