Thursday, August 22, 2019 Last Updated 12 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 02.09 AM

മനുഷ്യത്വത്തിന്‌ മികച്ച മാതൃകയാണ്‌ സേതു: ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌

അങ്കമാലി: ജീവിത നന്മകള്‍ കൊണ്ടുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തനത്തിന്‌ ഏറ്റവും മികച്ച മാതൃകയാണ്‌ എഴുത്തുകാരനും മികച്ച ബാങ്കറുമായ എ. സേതു മാധവന്റെ ജീവിതമെന്ന്‌ ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌. പുരസ്‌കാര നിറവില്‍ അങ്കമാലി ഫിസാറ്റ്‌ എന്‍ജിനീയറിങ്‌ കോളേജില്‍ നടന്ന ദേശിയതല ബാങ്കിങ്‌ സെമിനാറില്‍ ബാങ്കിങ്‌ സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന്‌ ഏര്‍പ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവേമെന്റ്‌ അവാര്‍ഡ്‌ എഴുത്തുകാരനും സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ മുന്‍ ചെയര്‍മാനുമായ എ. സേതുമാധവന്‌ വിതരണം ചെയ്‌തു സംസാരിക്കുകയായിരുന്നു ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌.
മനുഷ്യത്വപരമായ സമീപനം എന്നും ജീവിത വിജയം കൊണ്ടുവരും എന്നുള്ളതിന്‌ സേതുവിന്റെ ജീവിതം ഉദാഹരണമാണ്‌. ഭീകരാക്രമത്തില്‍ നമ്മുടെ ധീര ജവാന്‍മാരുടെ ജീവന്‍ നഷ്‌ടപെട്ടതിന്‌ തുല്യമാണ്‌ ഓരോ രാഷ്ര്‌ടീയ പോരാട്ടത്തിലും നഷ്‌ടപെടുന്ന നമ്മുടെ യുവ ജനതയുടെ ജീവിതങ്ങളും. അതിനാല്‍ നന്മയുടെ ജീവിതം നയിക്കുന്ന വ്യക്‌തികളാകാന്‍ സത്യത്തിനും ധാര്‍മികതക്കും വേണ്ടി പോരാടാന്‍ വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ ഓരോ പൗരനും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സ്‌റ്റേറ്റ്‌ ഫോറം ഓഫ്‌ ബാങ്കേഴ്‌സ് ക്ലബ്‌ പ്രസിഡന്റ്‌ ജോസ്‌ വി. ജോസഫ്‌ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്‌ നടന്ന സെമിനാറില്‍ മുന്‍ റിസേര്‍വ്‌ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡിറക്‌ടറും ബാങ്ക്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാനുമായ ജി. പദ്‌മനാഭന്‍ സാമ്പത്തിക മേഖല അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങളും വെല്ലു വിളികളും എന്ന വിഷയത്തിലും ഫെഡറല്‍ ബാങ്ക്‌ മുന്‍ ചെയര്‍മാന്‍ കെ.പി. പദ്‌മകുമാര്‍ റിസേര്‍വ്‌ ബാങ്കിന്റെ സ്വയം ഭരണ അധികാരത്തെ കുറിച്ചു ചില ചിന്തകള്‍ എന്ന വിഷയത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സിന്‌ഡിക്കേറ്റ്‌ ബാങ്ക്‌ മുന്‍ സി.എം.ഡി. ജോര്‍ജ്‌ ജോസഫ്‌ മോഡറേറ്ററായി.
സംസ്‌ഥാനത്തെ സംസ്‌ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നായി ഇരുന്നൂറിലേറെ മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥികള്‍ സെമിനാറിന്റെ ഭാഗമായി. ചടങ്ങില്‍ സ്‌റ്റേറ്റ്‌ ഫോറം ഓഫ്‌ ബാങ്കേഴ്‌സ് ക്ലബ്‌ ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്‌ണന്‍, ഫിസാറ്റ്‌ ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, ബാങ്കേഴ്‌സ് ക്ലബ്‌ ചീഫ്‌ പേട്രണ്‍ അബ്രഹാം തര്യന്‍, ട്രഷറര്‍ പി.ഐ. ബോസ്‌, ഫിസാറ്റ്‌ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്‌ ഐസക്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 19 Feb 2019 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW