Thursday, August 22, 2019 Last Updated 46 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 02.09 AM

കാര്‍ഷിക മേഖലക്ക്‌ മുന്‍തൂക്കം നല്‍കി മണീട്‌ പഞ്ചായത്ത്‌ ബജറ്റ്‌

പിറവം: കാര്‍ഷിക, ആരോഗ്യ, പാര്‍പ്പിട മേഖലകള്‍ക്ക്‌ മുന്തിയ പരിഗണ നല്‍കി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട്‌ 18,69,92,006 രൂപ വരവും 18,38,02,723 രൂപ ചെലവുമായി മണീട്‌ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി.ജെ. ജോസഫ്‌ അവതരിപ്പിച്ച 2019-20 വാര്‍ഷിക ബജറ്റിന്‌ അംഗീകാരം.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭ ഏലിയാസ്‌ അധ്യക്ഷത വഹിച്ചു.
മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മണീട്‌ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനും ആരോഗ്യ മേഖലയിലെ വിവിധ വിഭാഗങ്ങള്‍ക്കുമായി 38,22,760 രൂപയാണ്‌ നീക്കി വച്ചിരിക്കുന്നത്‌.
കിണര്‍ റീചാര്‍ജിങ്‌ പദ്ധതിയുടെ തുടര്‍ച്ചക്കായി നാലു ലക്ഷം രൂപയും പാര്‍പ്പിട മേഖലയില്‍ വീട്‌ വാസ യോഗ്യമാക്കുന്നതിനും ഉള്‍പ്പെടയുള്ള പദ്ധതികള്‍ക്കായി 74 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 19 Feb 2019 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW