Saturday, August 24, 2019 Last Updated 8 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.32 AM

പൂര്‍വസ്‌ഥിതിയിലാക്കാന്‍ കലക്‌ടറുടെ ഉത്തരവ്‌

പിറവം: മുളക്കുളത്ത്‌ കരിങ്കല്‍ച്ചിറയ്‌ക്കു സമീപം അനധികൃതമായി പാടം നികത്തിയത്‌ മണ്ണ്‌ മാറ്റി പൂര്‍വസ്‌ഥിതിയിലാക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച്‌ മുളക്കുളം തട്ടിന്‍പുറത്ത്‌ പി. ബേബി നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ നടപടി. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുന്ന പാടശേഖരം മൂന്നടിയോളം ഉയരത്തില്‍ മണ്ണിട്ട്‌ നികത്തിയതായി റവന്യൂവകുപ്പ്‌ കണ്ടെത്തിയിരുന്നു.
ഈ ഭാഗത്തുള്ള പാടശേഖരങ്ങളിലേക്ക്‌ ജലസേചനത്തിനായി ഉപയോഗിച്ചു വന്നിരുന്ന ലിഫ്‌റ്റ് ഇറിഗേഷന്‍ കനാലിന്റെ കൈത്തോട്‌ 25 മീറ്റര്‍ നീളത്തില്‍ നികത്തിയെടുത്തിരിക്കുന്നതായും കാണപ്പെട്ടിരുന്നു. ഇവിടുത്തെ മണ്ണ്‌ പൂര്‍ണമായും നീക്കം ചെയ്യാനാണ്‌ കലക്‌ടര്‍ ഉത്തരവിട്ടിരിക്കുന്നത്‌. വസ്‌തുവിന്റെ ഉടമസ്‌ഥന്‍ പാടശേഖരം പൂര്‍വസ്‌ഥിതിയില്‍ ആക്കിയില്ലെങ്കില്‍ റവന്യൂ അധികൃതര്‍ മണ്ണ്‌ നീക്കം ചെയ്യുമെന്നും അതിന്‌ ചെലവാകുന്ന തുക സ്‌ഥല ഉടമയില്‍ നിന്ന്‌ ഈടാക്കുമെന്നും ജില്ലാ കലക്‌ടര്‍ മുഹമ്മദ്‌ വൈ. സഫറുള്ള ഉത്തരവില്‍ പറയുന്നു. ഇനിയൊരുത്തരവ്‌ ഉണ്ടാകുന്നതുവരെ ഈ സ്‌ഥലത്തിന്റെ ക്രയവിക്രയവും പോക്കുവരവും കരമടവും മരവിപ്പിച്ചിട്ടുണ്ട്‌.
പിറവം നഗരസഭയിലെ പതിനെട്ടാം ഡിവിഷനില്‍ മുളക്കുളം കരിങ്കല്‍ച്ചിറയ്‌ക്കു സമീപമാണ്‌ ഒരേക്കറോളം പാടം മണ്ണിട്ട്‌ നികത്തിയിരിക്കുന്നത്‌. നേരത്തെ പ്രദേശത്ത്‌ ഇഷ്‌ടികക്കളങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതാണ്‌. ഏതാനും വര്‍ഷം മുന്‍പ്‌ പിറവത്ത്‌ ഇഷ്‌ടികക്കളങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ പാടശേഖരങ്ങള്‍ വീണ്ടും നെല്‍കൃഷിക്ക്‌ ഉപയോഗപ്രദമാക്കുന്നതിനായി നിലമൊരുക്കുന്നതിനിടെയാണ്‌ ഒറ്റ ദിവസം കൊണ്ട്‌ പാടം മണ്ണിട്ട്‌ നികത്തിയത്‌.

Ads by Google
Advertisement
Saturday 16 Feb 2019 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW