Friday, August 16, 2019 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.32 AM

പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നു

മൂവാറ്റുപുഴ: ചെറുവട്ടൂര്‍-പായിപ്ര റോഡില്‍ സമഷ്‌ടിപ്പടിക്കു സമീപം വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ പൊട്ടി ലക്ഷക്കണക്കിന്‌ ലിറ്റര്‍ വെള്ളം ഓടയിലേക്ക്‌ ഒഴുകുന്നു.
ഒന്നര മാസമായി ഈ നില തുടരുമ്പോഴും ബന്ധപ്പെട്ടവര്‍ ആരും ഇവിടേക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ല. പൊട്ടിയ പൈപ്പ്‌ നന്നാക്കാത്തതിനാല്‍ സമീപത്തെ ഉയര്‍ന്ന സ്‌ഥലങ്ങളായ മാനാറി, മിച്ചഭൂമി, ഭീമന്‍ ചവുട്ടിപ്പാറ,കിഴക്കനേടം കോളനി എന്നിവിടങ്ങളില്‍ ശുദ്ധജലം ലഭിക്കാത്ത സ്‌ഥിതിയാണ്‌. ഇതിനു പുറമെ മറ്റു പല കേന്ദ്രങ്ങളിലും പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്‌. വേനല്‍ ആരംഭിക്കുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്‌തിട്ടും പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരോ, അതോറിറ്റി നിയമിച്ചിട്ടുള്ള കരാറുകാരോ തയാറാകുന്നില്ല.
നാട്ടുകാരും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും വാട്ടര്‍ അതോറിറ്റിയുടെ മൂവാറ്റുപുഴ ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. സമഷ്‌ടിപ്പടിയില്‍ പൈപ്പ്‌ പൊട്ടി ശുദ്ധജലം സമിപത്തുതന്നെയുള്ള റോഡിന്റെ ഓടയിലേക്ക്‌ ഒഴുകിയെത്തി കെട്ടികിടക്കുകയാണ്‌. പൈപ്പ്‌ പൊട്ടിയ ഭാഗവത്തും കരീലയും മണ്ണും കൂടിയോജിച്ച്‌ ചെളികെട്ടികിടക്കുകയാണ്‌. ഈ അശുദ്ധമായ ജലം കുടിവെള്ളത്തിലേക്ക്‌ കലരുമോ എന്ന ഭയപ്പാടിലാണ്‌ നാട്ടുകാര്‍.
കുടിവെള്ളത്തിന്‌ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന വേനല്‍ക്കാലത്ത്‌ പൈപ്പ്‌ വെള്ളത്തെ മാത്രം ആശ്രയിച്ചാണ്‌ പായിപ്ര മേഖലയിലുള്ളവര്‍ ജീവിക്കുന്നത്‌. എവിടെയെങ്കിലും പൈപ്പ്‌ പൊട്ടിയാല്‍ ഉയര്‍ന്ന പ്രദേശത്തുള്ളവര്‍ക്ക്‌ കുടിവെള്ളത്തിന്‌ വേറെ വഴി നോക്കേണ്ട സ്‌ഥിതിയാണ്‌.
ഒന്നരമാസമായി ഉര്‍ത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ പൊതു പൈപ്പിലൂടെ ആവശ്യത്തിന്‌ കുടിവെള്ളം ലഭിക്കാത്ത സ്‌ഥിതിയുണ്ട്‌. വെള്ളത്തിന്റെ മര്‍ദ്ദം താങ്ങാന്‍ കഴിയാത്ത കുഴലുകള്‍ ജലവിതരണത്തിന്‌ ഉപയോഗിച്ചതാണ്‌ അടിക്കടി പൊട്ടുന്നതിന്‌ കാരണമെന്ന്‌ നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഈ സാഹചര്യത്തില്‍ വാര്‍ഡ്‌ മെമ്പര്‍ പി.എസ്‌. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാരെ സംഘടിപ്പിച്ച്‌ വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രക്ഷോഭത്തിന്‌ തയാറാവുകയാണ്‌.

Ads by Google
Advertisement
Saturday 16 Feb 2019 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW