Sunday, August 25, 2019 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 02.11 AM

ഉപതെരഞ്ഞെടുപ്പില്‍ 66.24% പോളിങ്‌

uploads/news/2019/02/288121/e2.jpg

കൊച്ചി: കൊച്ചിന്‍ കോര്‍പറേഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 66.24 ശതമാനം പോളിങ്‌. ആകെ 3811 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വൈറ്റില ജനത 52-ാം ഡിവിഷനില്‍ കൗണ്‍സിലറായിരുന്ന കെ.പി.സി.സി സെക്രട്ടറി എം.പ്രേമചന്ദ്രന്‍ മരിച്ചതിനെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. നാല്‌ സ്‌ഥാനാര്‍ഥികളാണുള്ളത്‌. യു.ഡി.എഫിന്റെ ഷെല്‍ബി ആന്റണി, എല്‍.ഡി.എഫിന്റെ ബൈജു തോട്ടാളി, ബി.ജെ.പിയുടെ പി.കെ. ഗോകുലന്‍, ആം ആദ്‌മി പാര്‍ട്ടിയുടെ ഫോജി ജോണ്‍ എന്നിവരാണ്‌ സ്‌ഥാനാര്‍ഥികള്‍. ആകെ 1587 കുടുംബങ്ങളുള്ള വാര്‍ഡില്‍ 5650 വോട്ടര്‍മാരാണുള്ളത്‌. വൈറ്റില ടോക്ക്‌ എച്ച്‌ സ്‌കൂളായിരുന്നു പോളിംഗ്‌ സേ്‌റ്റഷന്‍. വെള്ളിയാഴ്‌ച രാവിലെ എട്ടിന്‌ വോട്ടെണ്ണല്‍ ആരംഭിക്കും. മൂന്ന്‌ മുന്നണികളും പ്രാധാന്യത്തോടെ കാണുന്ന തെരഞ്ഞെടുപ്പാണ്‌ വൈറ്റിലയില്‍ നടന്നത്‌.
കോണ്‍ഗ്രസ്‌ ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റാണ്‌ ഷെല്‍ബി ആന്റണി. എ.ഐ.വൈ.എഫ്‌ തൃക്കാക്കര മണ്ഡലം പ്രസിഡന്റായ ബൈജു തോട്ടാളിയാണ്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി. വൈറ്റില എന്‍.എസ്‌.എസ്‌ കരയോഗം ജോയന്റ്‌ സെക്രട്ടറിയായ പി.കെ. ഗോകുലനാണ്‌ എന്‍.ഡി.എ സ്‌ഥാനാര്‍ഥി.
ടോക്‌ എച്ച്‌ െറസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ ഫോജി ജോണ്‍ ആം ആദ്‌മി പാര്‍ട്ടി സ്‌ഥാനാര്‍ഥി. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്‌ പ്രധാന പോരാട്ടം. കഴിഞ്ഞതവണ പ്രേമചന്ദ്രനോട്‌ വെറും 19 വോട്ടിനാണ്‌ തോറ്റതെന്നതിനാല്‍ ബൈജു തോട്ടാളിക്ക്‌ സാധ്യത കാണുകയാണ്‌ ഇടതുപക്ഷം.
എന്നാല്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഡിവിഷന്‍ യു.ഡി.എഫിനോടൊപ്പമാണ്‌ കൂടുതലും നിന്നിട്ടുള്ളതെന്നതിനാലും പ്രേമചന്ദ്രന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ബലത്തില്‍ തങ്ങള്‍ക്ക്‌ വിജയമുണ്ടാകുമെന്ന്‌ തന്നെയാണ്‌ യു.ഡി.എഫ്‌ പ്രതീക്ഷിക്കുന്നത്‌. പ്രേമചന്ദ്രനുണ്ടായിരുന്ന വിമതഭീഷണി ഇപ്പോള്‍ ഇല്ലെന്നതും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

Ads by Google
Advertisement
Friday 15 Feb 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW