Thursday, August 22, 2019 Last Updated 34 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 02.11 AM

പ്രളയാനന്തര ബജറ്റ്‌

അങ്കമാലി: അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ബജറ്റ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വത്സ സേവ്യര്‍ അവതരിപ്പിച്ചു. സാധാരണ ജനവിഭാഗത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായിട്ടുള്ള പദ്ധതികള്‍ക്കാണ്‌ കൂടുതല്‍ ഊന്നല്‍ നല്‌കിയിട്ടുള്ളത്‌.
ജലാശയങ്ങളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി 18 ലക്ഷം രൂപ വകയിരുത്തി. പ്രളയം കവര്‍ന്നെടുത്ത ജീവനോപാധികള്‍ക്കും പ്രത്യേകം തുക മാറ്റിവെച്ചിട്ടുണ്ട്‌. പ്രളയശേഷം നമ്മുടെ ബ്ലോക്ക്‌ പ്രദേശത്തെ പാലുല്‌പാദനം ഗണ്യമായി കുറവ്‌ വന്നിട്ടുണ്ട്‌. അതിനാല്‍ തന്നെ ഒരു രണ്ടാം ധവളവിപ്ലവം ലക്ഷ്യമിട്ടുകൊണ്ട്‌ പാലുല്‌പാദനം ഉയര്‍ത്തുന്നതിനായി ക്ഷീരകര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ്‌ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനായി 40 ലക്ഷം രൂപ ജനറല്‍ വിഭാഗത്തിനും 8.16ലക്ഷം രൂപ പട്ടികജാതി വിഭാഗത്തിനുമായി വകയിരുത്തി. പ്രളയ ബാധിത അംഗനവാടികളില്‍ ധാന്യസംഭരണികള്‍ വാങ്ങുതിനായി 1.4ലക്ഷം രൂപ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്‌.
കാര്‍ഷികമേഖലയുടെ പുനരുജീവനം നമ്മുടെ പ്രധാന ലക്ഷ്യമാണ്‌. ഉയര്‍ന്ന ഉല്‌പാദനക്ഷമതയും ഗുണമേന്മയും ഉറപ്പു വരുത്തുന്ന നവീനകൃഷി രീതികള്‍ കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ആഫീസ്‌ മുഖേന നടപ്പിലാക്കുന്നു. നെല്‍കൃഷി വികസനത്തിനായി 8 ലക്ഷം രൂപയാണ്‌ ഈ ബഡ്‌ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്‌.
സംസ്‌ഥാനത്തെ ആദ്യ ഒ.ഡി.എഫ്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്ന നിലയിലും നിര്‍മ്മല്‍ പുരസ്‌കാരം നേടിയ ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്ന നിലയിലും മാലിന്യനിര്‍മ്മാര്‍ജന രംഗത്ത്‌ പ്രത്യേകം ഊന്നല്‍ നല്‌കുന്നു. അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍ പൊതുശ്‌മശാനം സ്‌ഥാപിക്കുതിനായി 13.21 ലക്ഷം രൂപ വകയിരുത്തുന്നു. അതുപോലെ പ്രളയത്തില്‍ നശിച്ച കാലടി ശ്‌മശാനത്തിനായി 5 ലക്ഷം രൂപയും കാലടി ഗ്രാമപഞ്ചായത്തില്‍ മാലിന്യസംസ്‌കരണ പദ്ധതിക്കായി 5 ലക്ഷം രൂപയും വകയിരുത്തുന്നു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തുതിന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിജ്‌ഞാബദ്ധമാണ്‌. ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള കാലടി സാമൂഹ്യാരോഗ്യകേന്ദ്രത്തിനെ ദേശീയ നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നതിനായി ശ്രമങ്ങള്‍ നടത്തുന്നതാണ്‌. അതുപോലെ കാലടി സി.എച്ച്‌.സിയുടെ പ്രവര്‍ത്തനം വൈകുന്നേരം 7 മണിവരെ ആക്കുന്നതിനും ഈ ബഡ്‌ജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‌കുന്നു. ഇതിനായി 8.28 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌. കൂടാതെ സാമൂഹ്യാരോഗ്യകേന്ദ്രത്തിനെ ദേശീയനിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നതിനായി 27.32 ലക്ഷം രൂപ വകയിരുത്തി. സാധാരണ ജനങ്ങള്‍ക്ക്‌ സൗജന്യനിരക്കില്‍ മരുന്നും ലാബ്‌ പരിശോധനകളും ലഭ്യമാക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി.
വനിതകളുടേയും ശിശുക്കളുടേയും ക്ഷേമത്തിനായി മുന്‍ വര്‍ഷത്തേതിനേക്കാള്‍ മുന്തിയ പരിഗണന ഈ ബഡ്‌ജറ്റില്‍ നല്‌കുന്നു. വനിതകള്‍ക്കായി വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രദേശങ്ങളിലായി വനിതാക്ഷേമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി 40.84 ലക്ഷം രൂപയാണ്‌ ഈ ബഡ്‌ജറ്റില്‍ വകയിരുത്തിതിയിരിക്കുന്നത്‌. ശാരീരിക മാനസിക വെല്ലുവിളി നേരിടുവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‌കുന്നതിനായി 17 ലക്ഷം രൂപ വകയിരുത്തുന്നു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 19.02 ലക്ഷവും
യുവജനങ്ങളുടെ കലാകായിക ശേഷി കണ്ടെത്തുന്നതിനും വളര്‍ത്തുന്നതിനും യുവജനക്ഷേമ വകുപ്പുമായി സഹകരിച്ചും കേരളോത്സവം പോലെയുള്ള പരിപാടികള്‍ വിപുലമായി നടത്തുന്നതാണ്‌. അതുപോലെ സ്‌പോര്‍ട്ട്‌സ് രംഗത്ത്‌ മുന്തിയ പരിഗണന നല്‌കുകയാണ്‌. അതിനായി അയ്യമ്പുഴയില്‍ മിനി സ്‌റ്റേഡിയം നിര്‍മ്മിക്കുവാനായി ഉദ്ദേശിക്കുന്നു. ഇതിനായി 5 ലക്ഷം രൂപ വകയിരുത്തി. യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്‌കാരികവകുപ്പുമായി സഹകരിച്ച്‌ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ്‌. ഇതിനായി 4.8 ലക്ഷം രൂപ വകയിരുത്തി.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വാദ്യകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി 4.2 ലക്ഷം രൂപ വകയിരുത്തി.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രദേശത്തെ ഭവനരഹിതരായ എല്ലാ ഗുണഭോക്‌താക്കള്‍ക്കും സ്വന്തമായ ഭവനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ലൈഫ്‌ മിഷനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ്‌. കൂടാതെ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്രാവിഷ്‌കൃതപദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ്‌ യോജന (ജി) യുടെ സഹായവും അനുവദിക്കുന്നതാണ്‌. ഇത്തരം പ്രവര്‍ത്തനത്തിലൂടെ അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിനെ ഭവനരഹിതര്‍ ഇല്ലാത്ത ബ്ലോക്ക്‌ പഞ്ചായത്ത്‌ ആക്കി മാറ്റുതിനായി 111.14 ലക്ഷം രൂപ വകയിരുത്തി.
അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രദേശം ആരോഗ്യപരമായി ഇതര ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ നിന്നും വളരേയേറെ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്‌. അതുകൊണ്ട്‌ തന്നെ വയോജനങ്ങളുടെ എണ്ണത്തില്‍ വളരെയധികം മുന്‍പിലാണ്‌ നാം. അവരുടെ ക്ഷേമത്തിനായി ഈ ബഡ്‌ജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‌കുന്നു. വയോജനങ്ങള്‍ക്കായി ജറിയാട്രിക്‌ സെന്ററുകളും ആരോഗ്യസൗഹൃദ സദസ്സുകളും ആരംഭിക്കുന്നു. വയോജനക്ഷേമത്തിനായി 24.64 ലക്ഷം രൂപ വകയിരുത്തി.
അങ്കമാലി എം.എല്‍.എയുടെ ആസ്‌തി വികസനഫണ്ടില്‍ നിന്നും 1.8 കോടി രൂപ ഉപയോഗിച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആഫീസിനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന സ്‌കില്‍സ്‌ എക്‌സലന്‍സ്‌ സെന്ററിന്റെ പ്രവര്‍ത്തനം ഊര്‍ജ്‌ജിതമാക്കേണ്ടതുണ്ട്‌. ഇവിടെ വനിതകള്‍ക്ക്‌ പ്രത്യേകപരിശീലനം നല്‌കുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തുന്നു. സ്‌കില്‍സ്‌ എക്‌സലന്‍സ്‌ സെന്ററിന്റെ നിര്‍മ്മാണത്തിനായി ആസ്‌തി വികസനഫണ്ടില്‍ നിന്നും എം.എല്‍.എ. തുക അനുവദിച്ചീട്ടുണ്ട്‌.
ഭരണരംഗത്തും വികസനപ്രവര്‍ത്തനരംഗത്തും ബ്ലോക്ക്‌ പഞ്ചായത്തിന്‌ കൈവരിക്കുവാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ഒട്ടനവധിയാണ്‌. അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിന്റെ, സാമ്പത്തിക വര്‍ഷാരംഭത്തില്‍ 54,79,723രൂപപ്രാരംഭബാക്കിയും വിവിധഹെഡുകളിലായി 6,95,55,223 രൂപവരവും 6,43,21,969 രൂപ ചെലവും 52,33,254 രൂപനീക്കിയിരിപ്പും കാണിക്കുന്ന 2019-20 വര്‍ഷത്തെ ഈ ബഡ്‌ജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ വത്സ സേവ്യര്‍ അവതരിപ്പിച്ചു, മെമ്പര്‍മാരായ ,ഷേര്‍ളി ജോസ്‌, ടി.പി ജോര്‍ജ്‌ജ്, കെ.പി അയ്യപ്പന്‍, ടി.എം. വര്‍ഗീസ്‌, എ.എ സന്തോഷ്‌, വനജ സദാനന്ദന്‍, റെന്നി ജോസ്‌, ഗ്രേസി റാഫേല്‍, സിജു ഈരാളി. എല്‍സി വര്‍ഗീസ്‌, ബ്ലോക്ക്‌ ഡെവലപ്‌മെന്റ്‌ ഓഫീസര്‍ അജയ്‌ എ.ജെ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ തുളസി ടീച്ചര്‍, അനുമോള്‍ ബേബി, ജയാ രാധാകൃഷ്‌ണന്‍, ലോനപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 15 Feb 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW