Wednesday, August 21, 2019 Last Updated 12 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 14 Feb 2019 02.17 AM

മൂന്നാറിലെ ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു

കൊച്ചി: മൂന്നാറില്‍ ഗ്രാമപഞ്ചായത്ത്‌ നിര്‍മിക്കുന്ന ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയി, ജസ്‌റ്റിസ്‌ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ നിര്‍മാണം തടഞ്ഞുകൊണ്ട്‌ ഉത്തരവിട്ടത്‌. തുടര്‍നിര്‍മണം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ നിര്‍മാണം റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും നിര്‍മാണം തടയണമെന്നും ആവശ്യപ്പെട്ട്‌ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.വൈ. ഒസേപ്പ്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്‌. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്‌ നടക്കുന്നതെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിച്ചു. പഞ്ചായത്തിന്റെ നടപടിയെ സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തു. കെ.ഡി.എച്ച്‌ കമ്പനി പഞ്ചായത്തിന്‌ കൈമാറിയ ഭൂമിയാണിതെന്നും പ്രളയമുണ്ടായപ്പോള്‍ അഞ്ചുദിവസം വെള്ളക്കെട്ടുണ്ടായ സ്‌ഥലമാണിതെന്നും പരിസ്‌ഥിതി പ്രാധാന്യമുള്ള സ്‌ഥലത്ത്‌ റവന്യൂ അധികൃതരുടെ അനുമതി കൂടാതെയാണ്‌ നിര്‍മാണമെന്നും അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ രഞ്‌ജിത്‌ തമ്പാന്‍ വ്യക്‌തമാക്കി. സബ്‌ കലക്‌ടറുടെ നിരോധന ഉത്തരവ്‌ ലംഘിച്ച്‌ നിര്‍മാണം തുടര്‍ന്നുവെന്നും ഇത്‌ പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്‌ഥരെയും പോലീസിനെയും പഞ്ചായത്ത്‌ പ്രസിഡന്റും ജനപ്രതിനിധികളും കരാറുകാരനും ചേര്‍ന്ന്‌ തടഞ്ഞു, സ്‌ഥലം എം.എല്‍.എ എസ്‌. രാജേന്ദ്രനും സ്‌ഥലത്തുണ്ടായിരുന്നു. നിര്‍മാണം തുടര്‍ന്നുവെന്നും അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്തിന്റെ നടപടി കോടതയലക്ഷ്യമാണെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. ഷോപ്പിംഗ്‌ കോംപ്ലക്‌സ് നിര്‍മിക്കുന്ന സ്‌ഥലം പാര്‍ക്കിംഗിനായി പഞ്ചായത്തിന്‌ കൈമാറിയതായി കെ.ഡി.എച്ച്‌.പി കമ്പനി വിശദീകരിച്ചു. നിര്‍മാണം പാടില്ലെന്ന്‌ അറിയിച്ചിട്ടുള്ളതാണെന്നും കമ്പനി വിശദീകരിച്ചു. നിര്‍മാണത്തിന്‌ അനുമതി തേടി ജില്ലാ കലക്‌ടര്‍ക്ക്‌ അപേക്ഷ നല്‍കിയിട്ടൂണ്ടെന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ വിശദീകരിച്ചു.

Ads by Google
Advertisement
Thursday 14 Feb 2019 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW