Friday, August 23, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.43 AM

ലയണ്‍ സഫാരി പാര്‍ക്കില്‍ ഗര്‍ജനം നിലയ്‌ക്കുന്നു

uploads/news/2019/02/287185/1.jpg

കാട്ടാക്കട: 1994 ല്‍ നാലു സിംഹങ്ങളും ആയി നെയ്യാര്‍ഡാം മരക്കുന്നത്ത്‌ ചുറ്റും വെള്ളത്താല്‍ മൂടപ്പെട്ട ദ്വീപിലെ 13 ഹെക്‌ടര്‍ സ്‌ഥലത്ത്‌ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സിംഹ സഫാരി പാര്‍ക്ക്‌ അടച്ചു പൂട്ടലിന്റെ വക്കില്‍. ആദ്യകാലത്ത്‌ ആരോഗ്യമുള്ള സിംഹങ്ങള്‍ വനത്തില്‍ സ്വതന്ത്രരായി വിഹരിക്കുന്നത്‌ കാഴ്‌ചക്കാര്‍ക്ക്‌ സുരക്ഷിത വാഹനത്തിലിരുന്ന്‌ കാണാമായിരുന്നു. 4 സിംഹങ്ങള്‍ മാത്രമുള്ള പാര്‍ക്കില്‍ പിന്നീട്‌ 17 സിംഹങ്ങളായി ഉയര്‍ന്നു. തുടര്‍ന്ന്‌ സന്ദര്‍ശകരില്‍ നിന്ന്‌ ഉള്ള വരുമാനം ഇരട്ടിയായി വര്‍ധിച്ചു. സിംഹങ്ങള്‍ പെറ്റു പെരുകും എന്നായപ്പോള്‍ സിംഹങ്ങളുടെ സംരക്ഷണം വനംവകുപ്പിന്‌ ബാധ്യതയായി മാറിത്തുടങ്ങിയിരുന്നു. അതോടെ ചെലവുചുരുക്കലിന്റെ ഭാഗമായി സിംഹങ്ങളെ വന്ധികരിക്കുവാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്‌തു. വന്ധ്യംകരണത്തെ തുടര്‍ന്നുണ്ടായ അണുബാധയില്‍ ചില സിംഹങ്ങള്‍പ്രായാധിക്യം മൂലം മറ്റ്‌ സിംഹങ്ങളും കൂടി ചത്തതോടെ മൂന്ന്‌ വര്‍ഷം മുമ്പ്‌ സിന്ധുവും ബിന്ദുവും മറ്റൊരു ആണ്‍സിംഹവും മാത്രമായി ഇവിടെ. ഇതിലെ ആണ്‍സിംഹവും രണ്ടുവര്‍ഷം മുമ്പ്‌ ചത്തു. എന്നാല്‍ രണ്ട്‌ സിംഹങ്ങള്‍ മാത്രമായതോടെ ഇവരെ പുറത്തേക്ക്‌ അങ്ങനെ അധികമായി കാണാറില്ലായിരുന്നു. അങ്ങനെ ടൂറിസ്‌റ്റുകളുടെ തിരക്കും കുറഞ്ഞു. ഇപ്പോള്‍ 18 വയസുള്ള സിന്ധുവിന്റെ മരണത്തോടെ താല്‍ക്കാലികമായി പര്‍ക്കിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചിരിക്കുകയാണ്‌.
അവശേഷിക്കുന്ന ബിന്ദു എന്ന സിംഹത്തിന്‌ 18 വയസുണ്ട്‌. വയനാട്ടില്‍ നിന്ന്‌ ചികിത്സയ്‌ക്കായി കൊണ്ടുവിട്ട ഒരു കടുവയുണ്ടെങ്കിലും അത്‌ എത്ര നാളത്തേക്ക്‌ കൂടി അവിടെയുണ്ടാകുമെന്ന കാര്യത്തില്‍ ഇനിയും വ്യക്‌തതയില്ല.
സിംഹ സഫാരി പാര്‍ക്കിന്റെ നവീകരണത്തിനും ഗുജറാത്തിലെ ഗീര്‍ വനത്തിലെ മൃഗശാലയില്‍ നിന്ന്‌ ഒരു ഒരു ജോഡി സിംഹങ്ങളെ ഇവിടേക്ക്‌ എത്തിക്കുന്നതിനും ദേശീയ മൃഗശാല അതോറിറ്റി അനുമതി ശിപാര്‍ശ നല്‍കി. എന്നാല്‍ വനം വകുപ്പിലെ ചില ഉന്നതര്‍ ഇതിന്‌ തടസം നിന്നതോടെ പദ്ധതികളെല്ലാം ഫയലിലുറങ്ങി.

Ads by Google
Advertisement
Monday 11 Feb 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW