Monday, August 19, 2019 Last Updated 39 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.38 AM

പുനരധിവാസ പദ്ധതി പാതിവഴിയില്‍ നിലച്ചുആദിവാസികള്‍ക്കു നല്‍കാന്‍ ഭൂമിയില്ലെന്ന്‌ ഉദ്യോഗസ്‌ഥര്‍

uploads/news/2019/02/287152/1.jpg

രാജകുമാരി: കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്കു നല്‍കാന്‍ ഭൂമിയില്ലെന്ന ഉദ്യോഗസ്‌ഥ നിലപാടിലും പുനരധിവാസ പദ്ധതി പാതിവഴിയില്‍ നിലച്ചതിലും പ്രതിഷേധം ശക്‌തമായതോടെ ഭൂമിവിവാദങ്ങളുടെ വിളനിലമായ ചിന്നക്കനാല്‍ വീണ്ടും ഭൂസമരത്തിന്‌ വേദിയാകാനൊരുങ്ങുന്നു. ജില്ലയില്‍ ആദിവാസി പുനരധിവാസ പദ്ധതിയില്‍ ഭൂമി വിതരണം പാതി വഴിയില്‍ നിലച്ച്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാങ്കുളത്തു നിന്നടക്കം കുടിയൊഴിപ്പിക്കപ്പെട്ട നൂറുകണക്കിന്‌ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി ഉണ്ടായിട്ടില്ല. 2003ല്‍ എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത്‌ ആരംഭിച്ച ആദിവാസി പുനരധിവാസ പദ്ധതിയാണ്‌ ഇപ്പോഴും അനിശ്‌ചിതത്വത്തിലായിരിക്കുന്നത്‌.
2002ലാണ്‌ പട്ടികവര്‍ഗ ഏകോപന സമിതിയുടെ അപേക്ഷയില്‍ ചിന്നക്കനാലിലെ വനംവകുപ്പിന്റെ ഏകവിളത്തോട്ടമായി ഉപയോഗിച്ച്‌ വന്നിരുന്ന 1,490 ഏക്കര്‍ ഭൂമി ആദിവാസി പുനരധിവാസത്തിനായി ഏറ്റെടുക്കുന്നത്‌. ഇതിന്‌ ശേഷം മൂന്നൂറ്റിയൊന്ന്‌ കോളനിയിലടക്കം പകുതിയിലധികം വരുന്ന സ്‌ഥലത്ത്‌ ആദിവാസികളെ കുടിയിരുത്തി. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക്‌ ഭൂമി വിതരണം ചെയ്യാന്‍ അധികൃതര്‍ തയാറായിട്ടില്ല. 1973-74, 1999 കാലഘട്ടത്തിലടക്കം മാങ്കുളത്തുനിന്നു കുടിയിറക്കിയ ആദിവാസികള്‍ക്കും ഭൂമി വിതരണം ചെയ്‌തിട്ടില്ല. രണ്ടായിരത്തി മൂന്നില്‍ ഏറ്റെടുത്ത്‌ വിതരണം ചെയ്‌തതിന്റെ ബാക്കി ഭൂമിയില്‍ നടന്നിട്ടുള്ള കൈയേറ്റങ്ങളും ഇതുമായി ബന്ധപ്പെട്ട കേസുകളും നിലനില്‍ക്കുന്നതാണ്‌ ഭൂമി വിതരണത്തിന്‌ തടസമായി നില്‍ക്കുന്നതെന്നാണ്‌ അധികൃതരുടെ വാദം. ജില്ലാ ഭൂരഹിത കര്‍ഷകത്തൊഴിലാളി ചാരിറ്റബിള്‍ സൊെസെറ്റി നല്‍കിയ അപേക്ഷയുടെ അടിസ്‌ഥാനത്തില്‍ 2008 ല്‍ ചിന്നക്കനാല്‍ വില്ലേജ്‌ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചിന്നക്കനാല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 197 ല്‍പെട്ട 776.56 ഏക്കര്‍ സ്‌ഥലം തരിശായി കിടക്കുന്നുണ്ടെന്നും ആദിവാസികള്‍ക്ക്‌ വിതരണം ചെയ്‌തതിന്റെ ബാക്കി ഭൂമിയുമുള്ളതായും പറയുന്നുണ്ട്‌. എന്നാല്‍ ഇതിന്‌ ശേഷം ദേവികുളം സബ്‌കളക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വില്ലേജ്‌ ഓഫീസറുടെ റിപ്പോര്‍ട്ട്‌ തെറ്റാണെന്നും പ്രദേശത്ത്‌ കാട്ടാന ആക്രമണം ഉള്ളതാണെന്നും െകെയേറ്റങ്ങളുമായി ബന്ധപ്പെട്ട്‌ കേസ്‌ നടക്കുന്നതിനാല്‍ വിതരണത്തിന്‌ ഭൂമിയില്ലെന്നുമാണ്‌ പറയുന്നത്‌.
ഇതോടെ ആദിവാസി പുനരധിവാസം അടഞ്ഞ അധ്യായമായി മാറി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൈയേറിയ ഭൂമി തിരിച്ച്‌ പിടിക്കാനും ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യാന്‍ തയാറാകാത്തതിനെതിരേ പട്ടികവര്‍ഗ ഏകോപന സമിതിയാണ്‌ സമരത്തിനൊരുങ്ങുന്നത്‌.
റവന്യൂ രേഖകളുടെ അടിസ്‌ഥാനത്തില്‍ സ്‌ഥല പരിശോധന അടക്കം നടത്തി ഏറ്റെടുത്ത സ്‌ഥലം പാതിയിലധികം വിതരണം ചെയ്‌തിട്ടും നിലവില്‍ ഇനി സ്‌ഥലമില്ലെന്ന ഉദ്യോഗസ്‌ഥരുടെ വാദം കൈയേറ്റക്കാരെ സഹായിക്കാനാണെന്നും പട്ടിക വര്‍ഗ ഏകോപന സമി തി ആരോപിക്കുന്നു.

Ads by Google
Advertisement
Monday 11 Feb 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW