Thursday, August 22, 2019 Last Updated 35 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jan 2019 01.01 AM

അധികൃതരുടെ ഇടപെടല്‍ കാത്ത്‌ കണ്ണൂര്‍ വിമാനത്താവളം യാത്രക്കാര്‍ കൂടുതല്‍; സര്‍വീസുകള്‍ കുറവ്‌

കണ്ണൂര്‍: ഉദ്‌ഘാടനം കഴിഞ്ഞതോടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിനു കുറവൊന്നുമില്ലെങ്കിലും സര്‍വീസുകള്‍ കുറഞ്ഞത്‌ ബാധിക്കുന്നു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന്‌ വിമാനക്കമ്പനികള്‍ വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയായി എയര്‍ ഇന്ത്യയും ഗോ എയറും മാത്രമേ സര്‍വീസ്‌ നടത്തുന്നൂള്ളൂ. ഇതില്‍ എയര്‍ ഇന്ത്യ മാത്രമാണ്‌ അന്താരാഷ്ര്‌ട സര്‍വീസുകള്‍ നടത്തി വരുന്നത്‌. നിലവില്‍ ഒരു ദിവസം രാവിലെ 5.45ന്‌ എത്തുകയും ഒന്‍പതു മണിക്കു തിരിച്ചു പോവുകയും ചെയ്യുന്ന ഒരു സര്‍വീസും വൈകുന്നേരം 5.45ന്‌ എത്തി ആറിനു തിരിച്ചു പോകുന്ന സര്‍വീസുകളുമാണ്‌ എയര്‍ ഇന്ത്യ നടത്തുന്നത്‌. മറ്റു വിമാനക്കമ്പനികള്‍ കണ്ണൂരില്‍ നിന്നും സര്‍വീസ്‌ ആരംഭിക്കാത്തതും യാത്രക്കാരെ വലയ്‌ക്കുന്നുണ്ട്‌. ഇതുകൂടാതെ വന്‍ തുകയാണ്‌ എയര്‍ ഇന്ത്യ സര്‍വീസ്‌ ചാര്‍ജായി ഈടാക്കുന്നതെന്ന പരാതിയുമുണ്ട്‌. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുമുണ്ട്‌. കഴിഞ്ഞ മാസം തന്നെ ഷാര്‍ജയില്‍ നിന്നും കണ്ണൂരിലേക്ക്‌ 15,000 രൂപയില്‍ അധികം ടിക്കറ്റ്‌ നിരക്കു കാണിച്ചിരുന്നു. കണ്ണൂരില്‍ നിന്ന്‌ ദുബൈ, ഷാര്‍ജ, അബുദാബി, മസ്‌ക്കത്ത്‌, ദോഹ, ബഹ്‌റൈന്‍, റിയാദ്‌, കുവൈത്ത്‌, ജിദ്ദ തുടങ്ങിയ മേഖലകളിലേക്കു കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണെന്നും സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കും സര്‍വീസ്‌ വേണമെന്നും മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗത്തില്‍ വ്യക്‌തമാക്കിയിരുന്നു. ബഹ്‌റൈന്‍, കുവൈത്ത്‌, മസ്‌ക്കത്ത്‌ എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ കണ്ണൂരില്‍നിന്ന്‌ മാര്‍ച്ചോടെ സര്‍വീസ്‌ ആരംഭിക്കുമെന്നു സിഇഒ കെ.ശ്യാംസുന്ദര്‍ അറിയിച്ചിട്ടുണ്ട്‌. നിലവില്‍ ഷാര്‍ജ, അബുദാബി, റിയാദ്‌, ദോഹ എന്നിവിടങ്ങളിലേക്കു സര്‍വീസുള്ളത്‌. ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ കണ്ണൂരില്‍നിന്ന്‌ ബെംഗളൂരു, ഹൈദരാബാദ്‌, ചെന്നൈ, ഹൂബ്‌ളി, ഗോവ എന്നിവിടങ്ങളിലേക്ക്‌ 25ന്‌ സര്‍വീസ്‌ ആരംഭിക്കാന്‍ പദ്ധതിയുണ്ട്‌. എന്നാല്‍ അന്താരാഷ്ര്‌ട സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. മാര്‍ച്ചില്‍ ദോഹ, കുവൈത്ത്‌, രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കും സര്‍വീസ്‌ ആരംഭിക്കുന്നതു പരിഗണനയിലുണ്ട്‌. കണ്ണൂരില്‍നിന്ന്‌ ബെംഗളൂരു, ഹൈദരാബാദ്‌, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌ക്കത്തിലേക്കും സര്‍വീസ്‌ ആരംഭിക്കുമെന്ന്‌ ഗോ എയര്‍ അറിയിച്ചതും സ്‌പൈസ്‌ ജെറ്റ്‌ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കാനും ഉടന്‍ തയ്യാറാവുന്നതും യാത്രക്കാര്‍ക്ക്‌ ഉപകാരമാവും. കൂടുതല്‍ വിമാനക്കമ്പനികള്‍ എത്തുമ്പോള്‍ യാത്ര നിരക്കില്‍ കുറവുണ്ടാവുമെന്ന പ്രതീക്ഷയിലാണ്‌ യാത്രക്കാര്‍.

Ads by Google
Advertisement
Thursday 24 Jan 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW