Friday, August 23, 2019 Last Updated 24 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 12.36 AM

നഗരത്തില്‍ ചതിക്കുഴികള്‍: അപടം വിളിച്ചുവരുത്തി തുറന്ന ഓടകളും പൊട്ടിയ സ്ലാബുകളും

uploads/news/2019/01/281992/1.jpg

കണ്ണൂര്‍: തുറന്നു കിടക്കുന്നതും പൊട്ടിയ സ്ലാബുകളുള്ളതുമായ ഓടകള്‍ നഗരത്തില്‍ ചതിക്കുഴികള്‍ തീര്‍ക്കുന്നു .ഫുട്‌പാത്തിലെ കോണ്‍ക്രറ്റ്‌ സ്‌ളാബ്‌പൊ ട്ടി ഡ്രയിനേജില്‍ വീണ്‌ പരുക്കേല്‍ക്കുന്നതും നിത്യ സംഭവങ്ങളാവുകയാണ്‌.തകര്‍ന്ന പല സ്ലാബുകളും മാറ്റി സ്‌ഥാപിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കാന്‍ വൈകുന്നത്‌ നേരത്തെ പരാതി ഉയര്‍ന്നിരുന്നു.ഇനിയെങ്കിലും കണ്ണ്‌ തുറക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.തെക്കിബസാര്‍-കക്കാട്‌ റോഡില്‍ പാലക്കാട്‌ സ്വാമിമഠം മുതല്‍ ജില്ലാ ഹോമിയോ ആസ്‌പത്രിവരെ ദൂരത്തില്‍ ഓടയുടെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്‌. കാല്‍നടയാത്രക്കാര്‍ ഏതുസമയവും കുഴിയില്‍ വീഴാവുന്ന അവസ്‌ഥയാണ്‌.ഇവിടെ ആറിടങ്ങളില്‍ സ്ലാബുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്‌. ചിലയിടങ്ങളില്‍ പകരം സ്ലാബ്‌ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്‌ യഥാവിധി ഉറപ്പിച്ചിട്ടില്ല. അപകടമൊഴിവാക്കാന്‍ നാട്ടുകാര്‍ തകര്‍ന്ന സ്ലാബുകളില്‍ ചെത്തുകല്ലും ബോര്‍ഡും മരക്കൊമ്പുകളും സ്‌ഥാപിച്ചിരിക്കുകയാണ്‌. ആരോ കണ്ണൂര്‍ കോര്‍പ്പറേഷന്‍വക തവളപ്പാത എന്ന ബോര്‍ഡും നാട്ടിയിട്ടുണ്ട്‌.താളിക്കാവ്‌ ഹനുമാന്‍ ദേവസ്‌ഥാനപരിസരത്ത്‌ ഓടയില്‍നിന്നുള്ള മലിനജലം സന്മാര്‍ഗദര്‍ശന സഹോദര ആശ്രമപരിസരത്തേക്ക്‌ ഒഴുകിപ്പരക്കുകയാണ്‌. കടുത്ത ദുര്‍ഗന്ധം കാരണം സന്ദര്‍ശകരുള്‍പ്പെടെ പൊറുതിമുട്ടിയിരിക്കുകയാണ്‌. ആശ്രമം അധികൃതര്‍ നിരവധിതവണ വിഷയം കോര്‍പ്പറേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇവിടെ ഓവുചാല്‍ ആഴംകൂട്ടി പുനര്‍നിര്‍മിച്ചാല്‍ മാത്രമേ ശാശ്വതപരിഹാരമാവൂ.

Ads by Google
Advertisement
Monday 21 Jan 2019 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW