Tuesday, August 20, 2019 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 01.50 AM

ശോഭാ സുരേന്ദ്രന്‌ ഹൈക്കോടതി 25,000 രൂപ പിഴയിട്ടു

uploads/news/2018/12/269963/k3.jpg

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടു ഹര്‍ജി നല്‍കിയ ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രശസ്‌തിക്കായി കോടതിയുടെ സമയം പാഴാക്കുകയാണെന്നു കുറ്റപ്പെടുത്തല്‍. മാപ്പുപറഞ്ഞ്‌, ഹര്‍ജി പിന്‍വലിക്കുകയാണെന്നു ശോഭയുടെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും 25,000 രൂപ പിഴ ചുമത്തി. ഹര്‍ജി തള്ളുകയും ചെയ്‌തു.
ശബരിമലയിലെ പോലീസ്‌ നടപടിയെ ചോദ്യംചെയ്‌തു സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി. കേരളത്തില്‍ പോലീസ്‌ അതിക്രമം വര്‍ധിച്ചെന്നും കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ സുപ്രിം കോടതിവിധിക്കനുസരിച്ചു നടപടിയുണ്ടാകുന്നില്ലെന്നും ഹര്‍ജിയില്‍ ആമരാപിച്ചിരുന്നു. എന്നാല്‍, അധികാരസ്‌ഥാനങ്ങളിലൊരിടത്തും പരാതി നല്‍കാതെയാണു ഹര്‍ജിക്കാരി കോടതിയെ സമീപിച്ചതെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
പരീക്ഷണാടിസ്‌ഥാനത്തിലുള്ള വ്യവഹാരവുമായി വരാനുള്ള സ്‌ഥലമല്ല കോടതിയെന്നു ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയി, എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. അനാവശ്യവാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുത്‌. പിഴത്തുക ലീഗല്‍ സര്‍വീസ്‌ അതോറിറ്റിക്കു കൈമാറണം. എല്ലാവര്‍ക്കും ഒരു പാഠമാകാനായാണ്‌ ഈ നടപടിയെന്നും കോടതി പറഞ്ഞു.
പിഴ അടയ്‌ക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ഹര്‍ജി നല്‍കിയതു പ്രശസ്‌തിക്കു വേണ്ടിയല്ല. അഭിഭാഷകന്‍ കോടതിയില്‍ മാപ്പുപറഞ്ഞതിനെപ്പറ്റി അറിയില്ലെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 05 Dec 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW