Tuesday, August 20, 2019 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 01.50 AM

ആനക്കൊമ്പ്‌ വിവാദം : മോഹന്‍ലാലും സര്‍ക്കാരും കുരുക്കിലേക്ക്‌; കേന്ദ്രം അന്വേഷണം തുടങ്ങി

uploads/news/2018/12/269962/k7.jpg

കൊച്ചി : ആനക്കൊമ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മോഹന്‍ലാലും സര്‍ക്കാരും കുരുക്കിലേക്ക്‌. അനധികൃതമായി ആനക്കൊമ്പ്‌ വീട്ടില്‍ സൂക്ഷിച്ചതിനെത്തുടര്‍ന്നു കേസില്‍ കുടുങ്ങിയ ചലച്ചിത്രതാരം മോഹന്‍ലാലിനെതിരേ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ വിഭാഗം അന്വേഷണം തുടങ്ങി.
താരത്തെ കേസില്‍നിന്നു രക്ഷിക്കാന്‍ വനംവകുപ്പ്‌ ചട്ടലംഘനം നടത്തിയെന്ന സി.എ.ജി. റിപ്പോര്‍ട്ടിനു പിന്നാലെയാണ്‌ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ അന്വേഷണം തുടങ്ങിയത്‌.
കേരളത്തിലെ ഒരു വിഭാഗം ആനപ്രേമികളുടെ പരാതിയെത്തുടര്‍ന്നാണ്‌ നടപടി. ആദായനികുതി വകുപ്പ്‌ മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ്‌ നാല്‌ ആനക്കൊമ്പുകള്‍ കണ്ടെടുത്തത്‌.
ഇതിന്റെ ഉടമസ്‌ഥാവകാശരേഖകള്‍ താരത്തോടാവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വനംവകുപ്പ്‌ കേെസടുത്തു. എന്നാല്‍, നിയമത്തില്‍ ഇളവു വരുത്തി താരത്തെ കേസില്‍നിന്ന്‌ ഒഴിവാക്കുകയായിരുന്നുവെന്നാണ്‌ സി.എ.ജി. റിപ്പോര്‍ട്ട്‌.
ഉടമസ്‌ഥാവകാശ രേഖയില്ലാത്ത ആനക്കൊമ്പ്‌ കണ്ടെടുത്താല്‍ അവ പിടിച്ചെടുത്ത്‌ ഗസറ്റില്‍ പരസ്യംചെയ്‌ത്‌ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ വേണമെന്നാണ്‌ ചട്ടം. ഇതൊന്നും താരത്തിന്റെ കേസില്‍ പാലിക്കപ്പെട്ടില്ല. ഇത്‌ ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജിയുടെ റിപ്പോര്‍ട്ട്‌. സംഭവത്തില്‍ വീഴ്‌ച വരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയാല്‍ താരവും സഹായിച്ച ഉദ്യോഗസ്‌ഥരും കുടുതല്‍ കുരുക്കിലാകും.
മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കി എന്ന പരിഗണനയാണ്‌ താരത്തിന്‌ വനംവകുപ്പ്‌ നല്‍കിയത്‌. ഇത്‌ ചട്ടലംഘനമാണെന്ന്‌ വ്യക്‌തമായ സ്‌ഥിതിക്ക്‌ കേന്ദ്ര ഇടപെടല്‍ കേസില്‍ നിര്‍ണായകമാകും. താരത്തിന്റെ ഉടമസ്‌ഥതയിലുണ്ടായിരുന്ന ആനക്കൊമ്പുകള്‍ തൃശൂര്‍ സ്വദേശിയുടെയും തൃപ്പൂണിത്തുറ സ്വദേശിയുടെയും കൈവശമുണ്ടായിരുന്ന ആനകളുടെതായിരുന്നുവെന്ന തെളിവുകള്‍ ആനപ്രേമിസംഘം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ടെന്നാണ്‌ സൂചന.

എം.എസ്‌. സന്ദീപ്‌

Ads by Google
Advertisement
Wednesday 05 Dec 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW