Tuesday, August 20, 2019 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 02 Dec 2018 01.47 AM

കവിത മോഷ്‌ടിച്ചതല്ല, ട്രാപ്പിലായതാണ്‌: ദീപാ നിശാന്ത്‌

uploads/news/2018/12/269170/k5.jpg

തൃശൂര്‍: കവിത മോഷ്‌ടിച്ചതല്ല അറിയാതെ ട്രാപ്പിലായതാണെന്ന്‌ ദീപാ നിശാന്ത്‌. യുവകവി എസ്‌. കലേഷിനോട്‌ ദീപാ നിശാന്ത്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ മാപ്പുപറഞ്ഞു. വിവാദ കവിത തന്റേതാണെന്ന്‌ അവകാശപ്പെട്ട്‌ പ്രഭാഷകന്‍ എം.ജെ. ശ്രീചിത്രന്‍ കൈമാറിയതാണെന്നും ദീപാ നിശാന്ത്‌ വ്യക്‌തമാക്കി. ഇതേത്തുടര്‍ന്ന്‌ തന്റെ ഭാഗം വിശദീകരിച്ച്‌ എം.ജെ. ശ്രീചിത്രന്‍ രംഗത്തെത്തി.
സ്‌ഥിരമായി കവിതാ സംവാദങ്ങള്‍ നടന്നിരുന്ന കോളജ്‌ കാലഘട്ടത്തില്‍ പലര്‍ക്കും കവിതകള്‍ അയച്ചുകൊടുത്തിരുന്നുവെന്നും ആ കവിതകളോട്‌ തോന്നിയ ഇഷ്‌ടം കാരണമാണ്‌ അയച്ചതെന്നുമാണ്‌ ശ്രീചിത്രന്റെ വിശദീകരണം. ദീപാ നിശാന്തിനും കൂട്ടത്തില്‍ കവിത അയച്ചു. അതിത്ര അശനിപാതമാകുമെന്ന്‌ കരുതിയില്ലെന്നും ശ്രീചിത്രന്റെ കുറിപ്പില്‍ പറയുന്നു.
എഴുത്തുകാരനായ എസ്‌. കലേഷിനോട്‌ മാപ്പു ചോദിക്കുന്നുവെന്നും ശ്രീചിത്രന്‍ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റില്‍ വ്യക്‌തമാക്കി. എന്നാല്‍, ശ്രീചിത്രന്‍ ഇതു തന്റെ കവിതയാണെന്നും ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞാണ്‌ കവിത നല്‍കിയതെന്നാണ്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‌. ദീപാ നിശാന്തിന്റേതെന്ന പേരില്‍ ഇതു സൂചിപ്പിക്കുന്ന ചാറ്റ്‌ സ്‌ക്രീന്‍ഷോട്ട്‌ സഹിതമാണ്‌ വാദപ്രതിവാദങ്ങള്‍.
മുഴുവന്‍ കാര്യങ്ങളും തുറന്നു പറയാനാവാത്ത പ്രതിസന്ധിയിലാണ്‌ താനെന്ന്‌ കഴിഞ്ഞദിവസം ദീപാ നിശാന്ത്‌ ഫെയ്‌സ്‌ബുക്കില്‍ വ്യക്‌തമാക്കിയിരുന്നു. കവിത കലേഷിന്റേതല്ലെന്ന്‌ ശക്‌തമായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും ദീപാ നിശാന്ത്‌ വ്യക്‌തമാക്കി.
തന്റെ പേരില്‍ വരുന്ന ഓരോ വാക്കുകള്‍ക്കും താന്‍ ഉത്തരവാദിയായതിനാല്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ദീപ പറഞ്ഞു. അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ. മാസികയിലാണ്‌ അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍ നീ എന്ന കവിത ദീപാ നിശാന്തിന്റെ പേരില്‍ വന്നത്‌. കവി കലേഷ്‌ 2011 ല്‍ പ്രസിദ്ധീകരിച്ച കവിതയില്‍ ചെറിയ ചില തിരുത്തലുകളോടെ മാത്രമാണ്‌ പ്രസിദ്ധീകരിച്ചത്‌. തൃശൂര്‍ കേരളവര്‍മ കോളജ്‌ അധ്യാപികയായ ദീപ, തന്റെ കവിത കോപ്പിയടിച്ചെന്നുപറഞ്ഞ്‌ കലേഷ്‌ തന്നെയാണ്‌ ആദ്യം രംഗത്തെത്തിയത്‌. 2011 ല്‍ താന്‍ ബ്ലോഗില്‍ എഴുതിയ കവിത ദീപ നിശാന്തിന്റെ പേരില്‍ ഒരു സര്‍വീസ്‌ വാരികയില്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ്‌ എസ്‌. കലേഷ്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടത്‌. ഇതിനു പിന്നാലെ പ്രതികരണവുമായി ദീപ നിശാന്തും രംഗത്തെത്തി. ദീപ നിശാന്ത്‌ തന്നെയാണ്‌ വിവാദമായ കവിത അയച്ചുതന്നതെന്ന്‌ കവിത പ്രസിദ്ധീകരിച്ച മാസിക എഡിറ്റര്‍ സണ്ണി പ്രതികരിച്ചു. ദീപ നിശാന്ത്‌ വാട്‌സാപ്പിലൂടെയാണ്‌ കവിത അയച്ചുതന്നതെന്നും എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗം എം.ആര്‍. രാജേഷ്‌ പറഞ്ഞിരുന്നു. അതേസമയം എം.ജെ. ശ്രീചിത്രന്റെ മാപ്പ്‌ കലേഷ്‌ തള്ളി. കവിതാ മോഷണവിവാദത്തില്‍ മാപ്പ്‌ പറയുകയല്ല വേണ്ടതെന്നും തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയില്‍ ഉപേക്ഷിച്ചത്‌ ആരാണെന്ന്‌ വ്യക്‌തമാക്കണമെന്നും കവി എസ്‌. കലേഷ്‌ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിലൂടെ പറഞ്ഞു.

Ads by Google
Advertisement
Sunday 02 Dec 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW