Wednesday, August 07, 2019 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 11.41 AM

തോട്ടിലെ വെള്ളമൊഴുക്ക് തടസപ്പെടുത്തിയതായി പരാതി

uploads/news/2018/10/256193/Wyndnes121018c.jpg

വെള്ളമുണ്ട: കൃഷിയിടങ്ങള്‍ക്ക് ഭീഷണിയാകുംവിധം തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും വിധം തോട് നികത്തിയതായി പരാതി. തരുവണ-വൈത്തിരി റോഡിനോട് ചേര്‍ന്ന് പുലിക്കാട് ഭാഗത്താണ് തോടിന്റെ ഒഴുക്ക് തടസ്സപ്പെടും വിധം കല്ല് കൊണ്ട് കെട്ടി മണ്ണിട്ടിരിക്കുന്നത്.

സ്വകാര്യ വ്യക്തിയുടെ വയലിലേക്ക് മണ്ണിടുന്നതിന് വേണ്ടിയാണ് തോട് നികത്തുന്നതെന്നാണ് ആരോപണം. ശക്തമായ മഴ പെയ്താല്‍ തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകില്ല. വെള്ളം ഒഴുക്കാനായി മതിയായ വണ്ണമില്ലാത്ത പൈപ്പാണ് സ്വകാര്യ വ്യക്തി ഇട്ടിരിക്കുന്നത്.

ഇതോടെ തൊട്ടടുത്ത കൃഷിയിടങ്ങളില്‍ വെള്ളം കയറി കൃഷി നശിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വയലില്‍ മണ്ണിടുന്നതിന് നിയമപ്രകാരമുള്ള അനുമതി വാങ്ങാതെയാണ് സ്വകാര്യ വ്യക്തി തോട് നികത്തി മണ്ണിടാനാരംഭിച്ചത്.

തോട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസിയായ ചക്കര ഖാലിദ് മാനന്തവാടി തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Ads by Google
Advertisement
Friday 12 Oct 2018 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW