Monday, August 19, 2019 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.10 AM

അധ്യാപകരെ ആദരിച്ച്‌ അധ്യാപകദിനാചരണം

അഞ്ചല്‍: ദേശീയ അധ്യാപകദിനത്തോട്‌ അനുബന്ധിച്ച്‌ അഞ്ചല്‍ വടമണ്‍ ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വിരമിച്ച പ്രഥമാധ്യാപകരെയും അധ്യാപകരെയും വീട്ടിലെത്തി പൊന്നാടയണിച്ച്‌ ആദരിച്ചു. കാലുതൊട്ടു വണങ്ങിയ കുരുന്നുകളെ മധുരം നല്‍കി അവര്‍ സ്വീകരിച്ചു. വടമണ്‍ ഗവ. യു.പി. സ്‌കൂളില്‍ നിന്നു വിരമിച്ച പ്രഥമാധ്യാപകരായ അബ്‌ദുള്‍ വഹാബ്‌, ഗാന്ധിലാല്‍, അധ്യാപകരായ സോമന്‍പിള്ള, ഓമനയമ്മ, സാലിഹ ഉമ്മാള്‍, പരിസാബീവി, ശ്രീധരന്‍, വിലാസിനി, ആനന്ദവല്ലി, സുശീല, തങ്കപ്പന്‍, സുരേന്ദ്രന്‍, സരസ്വതിയമ്മ എന്നിവരെയാണ്‌ വീടുകളില്‍ എത്തി ആദരിച്ചത്‌. പി.ടി.എ. പ്രസിഡന്റ്‌ എസ്‌. രാജേന്ദ്രന്‍, എസ്‌.എം.സി. ചെയര്‍മാന്‍ സിന്ധു രാധാകൃഷ്‌ണന്‍, എസ്‌.എം.സി. വൈസ്‌ ചെയര്‍മാന്‍ ജെറോസ്ലാല്‍, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ ശശിധരന്‍പിള്ള, എച്ച്‌.എം. ബി.കെ. ജയകുമാരി എന്നിവര്‍ ആദരിക്കല്‍ ചടങ്ങിനു നേതൃത്വം നല്‍കി.
കൊട്ടാരക്കര: സദാനന്ദപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ അധ്യാപക ദിനാചരണം നടന്നു. വിദ്യാര്‍ഥികള്‍ കുട്ടി അധ്യാപകരായി ഓരോ പിരീഡിലും ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. ആശംസാ കാര്‍ഡുകളും പൂച്ചെണ്ടുകളും നല്‍കി ഗുരുശ്രേഷ്‌ഠരെ ആദരിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ സേതുനാഥ്‌ ഗുരുവന്ദനം ഉദ്‌ഘാടനം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ കെ. രാജന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ഐ. റോസമ്മ സന്ദേശം നല്‍കി. പി.ടി.എ. പ്രസിഡന്റ്‌ ഷാജി ചെമ്പകശേരി, സാബു ജോണ്‍, കെ.ഒ. രാജുക്കുട്ടി, ബി. സുരാജ്‌, ജി. അനില്‍ കുമാര്‍, ബി. മോഹന്‍ലാല്‍, ചന്ദ്രഭാനു, സൂസന്‍ ഡാനിയേല്‍, പി. മിനി, ഗീതാമണി, ആര്‍.എം. ലക്ഷ്‌മിദേവി, എസ്‌. ജയ, ഏലിയാമ്മ, ലീന, ഗിരിജ, ചിഞ്ചു വി. മധു, ഓഷിന്‍ വി. രമേശ്‌ എന്നിവര്‍ പ്രസംഗിച്ചു.
പുരസ്‌കാര തുക
ദുരിതാശ്വാസ
നിധിയിലേക്ക്‌

പുനലൂര്‍: അധ്യാപന മികവിനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ച തൊളിക്കോട്‌ ഗവ.എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.ജി. എബ്രഹാം പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്‌തു.തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥില്‍ നിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി.
പ്രൈമറി തലത്തില്‍ കൊല്ലം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച അധ്യാപകനാണ്‌ കെ.ജി. എബ്രഹാം. നൂതനമായ ആശയങ്ങള്‍ അവതരിപ്പിച്ച്‌ വിദ്യാഭ്യാസ രംഗത്തു നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ എബ്രഹാമിനു കഴിഞ്ഞിട്ടുണ്ട്‌.
1991-ല്‍ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച എബ്രഹാം 2002-ലാണ്‌ തൊളിക്കോട്‌ സ്‌കൂളിലെ പ്രഥമാധ്യാപകനായി ചുമതലയേല്‍ക്കുന്നത്‌. സംസ്‌ഥാനത്ത്‌ ആദ്യമായി പ്രാദേശിക പി.ടി.എകള്‍ ആരംഭിച്ച്‌ വിദ്യാഭ്യാസ രംഗത്തു തൊളിക്കോട്‌ മാതൃക അവതരിപ്പിച്ചതും ഇദ്ദേഹമാണ്‌.
വിദ്യാര്‍ഥികളുടെ കുറവു കാരണം സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട തൊളിക്കോട്‌ ഗവ. എല്‍.പി. സ്‌കൂളിനെ അതിജീവനത്തിന്റെ പാതയില്‍ എത്തിച്ചതിനു പിന്നില്‍ എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.എബ്രഹാമിന്റെ പ്രവര്‍ത്തന ഫലമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ മൂന്നു തവണ ജില്ലയിലെ മികച്ച പി.ടി.എയ്‌ക്കുള്ള അവാര്‍ഡ്‌, ഒരു തവണ സംസ്‌ഥാനത്തെ മികച്ച പി.ടി.എയ്‌ക്കുള്ള അവാര്‍ഡ്‌, ഹരിത വിദ്യാലയം, മികവ്‌ ദേശീയ സെമിനാര്‍ എന്നിവ ഈ െ്രെപമറി വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്‌. ചടങ്ങില്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, വി.എസ്‌. ശിവകുമാര്‍ എം.എല്‍.എ, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്‌, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കെ.വി. മോഹനന്‍, ഹയര്‍സെക്കന്‍ഡറി ഡയറക്‌ടര്‍ പി.കെ. സുധീര്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്‌ടര്‍ പ്രഫ. എ. ഫാറൂഖ്‌, എസ്‌.സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ ഡോ. ജെ. ്രപസാദ്‌, സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഡോ.പി.എസ്‌. ശ്രീകല എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 08 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW