Thursday, August 08, 2019 Last Updated 32 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 01.49 AM

യുവാവിന്റെ മരണം: കുന്നംകുളത്ത്‌ ഹര്‍ത്താല്‍ പൂര്‍ണം

uploads/news/2018/07/233990/2.jpg

കുന്നംകുളം: നഗരത്തില്‍ അനധികൃതമായി തട്ടുകട നടത്തിയിരുന്ന യുവാവ്‌ ആത്മഹത്യചെയ്‌ത സംഭവത്തില്‍ നഗരസഭ സെക്രട്ടറിക്കെതിരേ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ബി.എം.എസിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
നഗരസഭ പ്രദേശത്ത്‌ രാവിലെ ആറ്‌ മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനംചെയ്‌തിരുന്നത്‌.
ഹര്‍ത്താലിന്റെ ഭാഗമായി നഗരത്തിലെ കടകള്‍ അടഞ്ഞുകിടന്നു. ബാങ്കുകളും സര്‍ക്കാര്‍ സ്‌ഥാപനങ്ങളും നഗരസഭ ഓഫീസും അടഞ്ഞുകിടന്നു. നഗരസഭ ഓഫീസ്‌ അടച്ചിടണമെന്ന്‌ രാവിലെ ബി.എം.എസ്‌. പ്രവര്‍ത്തകര്‍ ഓഫീസിലെത്തി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ മഴ
കാരണം അവധിയായിരുന്നു. വ്യാപാര സ്‌ഥാപനങ്ങള്‍ അടഞ്ഞുകിടന്നിരുന്നെങ്കിലും വാഹന ഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. രാവിലെ ബി.എം.എസ്‌. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകോപനപരമായി നഗരസഭ സെക്രട്ടറിക്കെതിരേ മുദ്യാവാക്യം വിളിച്ച്‌ പ്രതിഷേധ പ്രകടനം നടത്തി.

നഗരസഭ ഓഫീസിനു സമീപം പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധയോഗം ബി.എം.എസ്‌. ജില്ലാ പ്രസിഡന്റ്‌ എ.സി. കൃഷ്‌ണന്‍ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി കെ.എന്‍. വിജയന്‍, എ.എസ്‌. പ്രേമരാജ്‌, സുഭാഷ്‌ പാക്കത്ത്‌, കെ.കെ. മുരളി, ശ്രീജിത്ത്‌ ആവേന്‍, എസ്‌.കെ. സതീശന്‍, എം.സി. ബാബു, കെ.കെ. തിലകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 17 Jul 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW