Thursday, August 22, 2019 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.44 AM

കൊടുവായൂരില്‍ ഇന്ന്‌ ഹര്‍ത്താല്‍

പാലക്കാട്‌: സി.പി.എം പ്രതിഷേധ പ്രകടനത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ കൊടുവായൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍. സംഘര്‍ഷത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ ആല്‍ത്തറയില്‍ കല്ലേറും കൈയാങ്കളിയും നടന്നിരുന്നു. അക്രമസംഭവത്തില്‍ നാല്‌ പേര്‍ക്ക്‌ പരുക്കേറ്റു. കൊടുവായൂര്‍ ഹൈസ്‌കൂളിന്‌ മുന്നില്‍ എസ്‌.എഫ്‌.ഐയുടെ കൊടിമരം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ നടന്ന ഡി.വൈ.എഫ്‌.ഐ-ആര്‍.എസ്‌.എസ്‌. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ്‌ കഴിഞ്ഞ ദിവസം വീണ്ടും അനിഷ്‌ട സംഭവങ്ങള്‍ അരങ്ങേറിയത്‌. രണ്ട്‌ ദിവസമായി നടന്ന സംഘട്ടനത്തില്‍ നിരവധി വ്യാപാര സ്‌ഥാപനങ്ങളും വാഹനങ്ങളും അക്രമത്തിന്‌ ഇരയായി. ഇതേതുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ടൗണില്‍ വ്യാപാരികള്‍ കടയടച്ച്‌ പ്രതിഷേധിച്ചു. അക്രമം നടത്തിയവരുടെ പേരില്‍ പൊലീസ്‌ കൊലപാതക ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്‌.

Ads by Google
Advertisement
Monday 19 Jun 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW