Thursday, August 22, 2019 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 05 Jun 2017 01.06 AM

ലോക പരിസ്‌ഥിതി ദിനം ഇന്ന്‌ നാടിന്‌ തണലായി ആല്‍മരം, ഓര്‍മ്മകള്‍ പേറി വഴിയമ്പലം

uploads/news/2017/06/114982/4kg.jpg

കാഞ്ഞിരപ്പള്ളി: പഴയകാലത്തിന്റെ ഓര്‍മ്മകള്‍ക്ക്‌ തണലായി വിഴിക്കിത്തോട്ടില്‍ വഴിയമ്പലവും ആല്‍മരവും. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും എരുമേലിയിലേയ്‌ക്ക്‌ സമാന്തരപാതയിലുടെ യാത്ര ചെയ്യുന്നവര്‍ക്ക്‌ ഈ കാഴ്‌ച്ച കാണാം. അറുപത്‌ വര്‍ഷം പഴക്കുള്ള ആല്‍മരവും സമീപത്തായി റോഡരികില്‍ സ്‌ഥിതിചെയ്യുന്ന വഴിയമ്പലവും മണികിണറും ഗുഹാതുരത്വമുണര്‍ത്തുന്ന കാഴ്‌ച്ചകളാണ്‌.
ഒരു നാടിന്റെ ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കുകയാണ്‌ വഴിയമ്പലവും, തൊട്ടടുത്തുള്ള മണികിണറും. വിഴിക്കിത്തോട്‌ കവലയില്‍ സ്‌ഥിതി ചെയ്യുന്ന ആല്‍മരവും പഴയകാലത്തെ ജനതയുടെ ദീര്‍ഘവീക്ഷണത്തിന്റെ ദീപ്‌ത സ്‌മരണകളുണര്‍ത്തുന്നു. ഇന്ന്‌ ലോക പരിസ്‌ഥിതി ദിനത്തില്‍ നാടിന്‌ തണലായി നില്‍ക്കുന്ന ആല്‍മരം വേറിട്ട കാഴച്ചയാകുന്നു.
അരനൂറ്റാണ്ട്‌ പിന്നിട്ട്‌ നാടിനു തണലേകി വിഴിക്കിത്തോട്‌ ജങ്‌ഷനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആല്‍മരം നാട്ടുകാരുടെ നേതൃത്വത്തിലാണ്‌ സംരക്ഷിക്കുന്നത്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ കോട്ടയത്തേയ്‌ക്ക്‌ പോകുന്നതിനായി ഉപയോഗിച്ചിരുന്ന നടപ്പുവഴിയായിരുന്നു ഇത്‌. കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലും നിന്നുമുള്ള വ്യപാരികള്‍ കോട്ടയത്തേയ്‌ക്ക്‌ കാല്‍നടയായി യാത്രചെയ്‌തിരുന്നത്‌ ഇതുവഴിയായിരുന്നു. അക്കാലത്ത്‌ വിശ്രമിക്കുന്നതിനായി നിര്‍മിച്ചതാണ്‌ വഴിയമ്പലം. സമീപത്തായി സ്‌ഥിതി ചെയ്യുന്ന കിണറ്റില്‍ നിന്നും വെള്ളം കുടിച്ചും ഭക്ഷണം പാകം ചെയ്‌തു കഴിച്ച്‌ വിശ്രമിച്ച്‌ ക്ഷീണമകറ്റിയതിനു ശേഷമാണ്‌ തുടര്‍ന്നുള്ള യാത്ര. കടുത്ത വേനല്‍ക്കാലത്തു പോലും കിണറ്റിലെ വെള്ളം വറ്റുകയില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. വഴിയമ്പലം കാലപഴക്കം ചെന്ന്‌ നശിക്കുന്ന സ്‌ഥിതിയിലെത്തിയപ്പോള്‍ നാട്ടുകാരുടെ ശ്രമഫലമായി ടൈലുകള്‍ പാകി മനോഹരമാക്കി. എങ്കിലും മേല്‍ക്കൂരയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. പ്രത്യേക രീതിയില്‍ നിര്‍മിച്ചിരിക്കുന്ന മേല്‍ക്കൂര വഴിയമ്പലത്തിന്റെ സവിശേഷതയാണ്‌. ക്ഷേത്രങ്ങളിലേതു പോലെ കീഴ്‌പ്പോട്ടാണ്‌ താഴികക്കുടം പണിതിരിക്കുന്നത്‌.
ഉപയോഗിച്ചിരുന്ന കഴുക്കോലുകള്‍ക്ക്‌ യാതൊരു കേടുപാടും ഇതുവരെയും സംഭവിച്ചിട്ടില്ല. കാലത്തിനൊപ്പം മാഞ്ഞുപോകുന്ന പഴയകാല സ്‌മരണകള്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടായി പെരുവഴിയമ്പലം നാട്ടുകാര്‍ സംരക്ഷിച്ചു പോകുന്നു.
റോഡു വികസനവുമായി ബന്ധപ്പെട്ട്‌ ആല്‍മരം മുറിച്ചു നീക്കാന്‍ അധികൃതര്‍ എത്തിയെങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ ആല്‍മരത്തിന്‌ സംരക്ഷണം ഒരുക്കുകയായിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന്‌ ആലിന്‌ സംരക്ഷണ ഭിത്തി നിര്‍മിച്ചു നല്‍കി.

Ads by Google
Advertisement
Monday 05 Jun 2017 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW