Saturday, August 17, 2019 Last Updated 38 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 02.46 AM

സരസ്വതി സമ്മാന്‍ കൊങ്കണി എഴുത്തുകാരന്‍ മഹാബലേശ്വറിന്‌

uploads/news/2017/03/88154/7.jpg

ന്യൂഡല്‍ഹി: 2016 ലെ സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിന്‌ പ്രശസ്‌ത കൊങ്കണി എഴുത്തുകാരന്‍ മഹാബലേശ്വര്‍ സെയില്‍ അര്‍ഹനായി. 2009 ല്‍ പ്രസിദ്ധീകരിച്ച "ഹൗതാന്‍" എന്ന നോവലാണ്‌ 74 വയസുകാരനായ സെയിലിനെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌.
കൊങ്കണി ഭാഷയ്‌ക്കു പുറമേ മറാത്തിയിലും രചനകള്‍ നിര്‍വഹിക്കുന്ന അദ്ദേഹത്തിന്റെ 22 പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ എ.എസ്‌. ആനന്ദ്‌ അധ്യക്ഷനായ ജൂറിയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്ത്‌. 15 ലക്ഷരൂപയും ഫലകവുമടങ്ങുന്നതാണ്‌ പുരസ്‌കാരം.
കെ.കെ. ബിര്‍ലാ ഫൗണ്ടേഷന്‍ 1991 ല്‍ ഏര്‍പ്പെടുത്തിയ സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിനു മലയാളികളായ അയ്യപ്പപ്പണിക്കര്‍, ബാലാമണിയമ്മ, സുഗതകുമാരി തുടങ്ങിയവരും അര്‍ഹരായിട്ടുണ്ട്‌.

Ads by Google
Friday 10 Mar 2017 02.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW