Wednesday, August 21, 2019 Last Updated 12 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 12 Feb 2017 05.14 PM

കാഴ്ചപരിമിതരുടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ വീണ്ടും ചാമ്പ്യന്മാര്‍

blind cricket, twenty20

ബംഗളൂരു: കാഴ്ചപരിമിതരുടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ വീണ്ടും ചാമ്പ്യന്മാര്‍. ബാംഗളൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാക്കിസ്താനെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.

2012 ല്‍ ബംഗളൂരില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിലും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യന്മാര്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താന്‍ ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. ഇന്ത്യ 17.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി അജയ് കുമാര്‍ റെഡ്ഡിയും പ്രകാശ് ജയരാമയ്യയും മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്. പത്താം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. 99 റണ്‍സെടുത്ത് പുറത്താകതെ നിന്ന ഓപ്പണര്‍ പ്രകാശ് ജയരാമയ്യയയാണ് ഇന്ത്യയുടെ വിജയം അനായസമാക്കിയത്.

37 പന്തില്‍ നിന്നും 57 റണ്‍സെടുത്ത ഓപ്പണര്‍ ബാദര്‍ മുനീറാണ് പാക്കിസ്താന്റെ ടോപ്‌സ്‌കോറര്‍. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ജാഫര്‍ ഇഖ്ബാല്‍, കേതന്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അജയ് കുമാര്‍ റെഡ്ഡിയും ആര്‍. സുനിലൂം ഓരോ വിക്കറ്റുകള്‍ വിതവും വീഴ്ത്തി.

Ads by Google
Sunday 12 Feb 2017 05.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW