Wednesday, August 21, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Jun 2016 10.54 AM

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസ് സത്യപ്രതിജ്ഞ ചെയ്തു

uploads/news/2016/06/7936/john-fernandez-web.jpg

തിരുവനന്തപുരം: കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസ് സത്യപ്രതിജ്ഞ ചെയ്തു. ഇടക്കൊച്ചി സ്വദേശിയായ ജോണ്‍ ഫെര്‍ണാണ്ടസ് ഇതു രണ്ടാം തവണയാണ് നിയമസഭയില്‍ എത്തുന്നത്. 2006ലെ എല്‍.ഡി.എഫ് ഭരണകാലത്തും ജോണിനെ നോമിനേറ്റ് ചെയ്തിരുന്നു.

സി.പി.എം പ്രവര്‍ത്തകനായ ജോണ്‍ ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്., സംസ്ഥാന ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, കേന്ദ്ര കമ്മിറ്റിയംഗം, സി.പി.എം പള്ളുരുത്തി ഏരിയ കമ്മിറ്റിയംഗം, കൊച്ചി ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന നോവലിസ്റ്റും നാടകൃത്തുമാണ് ജോണ്‍. മൂന്നു നാടകങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Ads by Google
Tuesday 28 Jun 2016 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW