Saturday, August 24, 2019 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jan 2017 12.41 AM

അമച്വര്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: കേരളാ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്‌ഥാന അമച്വര്‍ നാടക മത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി കാളഭൈരവനിലെ കുഞ്ഞാടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ത്ഥസാരഥിയും നടിയായി ബോംബെ ടെയ്‌ലേഴ്‌സിലെ മുത്തുമൊഴിയെ അവതരിപ്പിച്ച സുരഭിയും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്‌ അത്‌ലറ്റ്‌ കായിക നാടകവേദി അവതരിപ്പിച്ച "ഒരു എന്തിന്‌ എന്തിന്‌ പെണ്‍കുട്ടി" മികച്ച അവതരണത്തിനുള്ള അവാര്‍ഡും ആ നാടകത്തിന്റെ സംവിധായകന്‍ അലിയാര്‍ മികച്ച സംവിധായകനുമുള്ള പുരസ്‌കാരവും നേടി. മികച്ച നാടകത്തിന്‌ 50,000 രൂപയും രണ്ടാമത്തെ നാടകത്തിന്‌ 25, 000 രൂപയും സംവിധായകന്‌ 20,000 രൂപയും മികച്ച നടന്‍, നടി എന്നിവര്‍ക്ക്‌ 15,000 രൂപ വീതവും ക്യാഷ്‌ അവാര്‍ഡായി ലഭിക്കും.
അമച്വര്‍ നാടകമത്സരത്തിനായി 43 രചനകളാണ്‌ അക്കാദമിയില്‍ ലഭിച്ചത്‌. ആലപ്പുഴയിലെ കലവൂര്‍, കാസര്‍ഗോഡിലെ തൃക്കരിപ്പൂര്‍ എന്നവിടങ്ങളില്‍ രണ്ടുമേഖലകളിലായി മത്സരിച്ച 12 നാടകങ്ങളില്‍നിന്ന്‌ വിധിനിര്‍ണയത്തിലൂടെ യോഗ്യത നേടിയ ആറു നാടകങ്ങളാണു സംസ്‌ഥാനമത്സരത്തില്‍ പങ്കെടുത്തത്‌. ശശിധരന്‍ നടുവില്‍, ജ്യോതിഷ്‌ എം.ജി, ജെ. ശൈലജ എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണു ഫലപ്രഖ്യാപനം നടത്തിയത്‌. അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്‌ണന്‍ നായര്‍, ശശിധരന്‍ നടുവില്‍, ജ്യോതിഷ്‌ എം.ജി. എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫലപ്രഖ്യാപനം.

അവാര്‍ഡുകള്‍

മികച്ച നാടകം- ഒരു എന്തിന്‌ എന്തിന്‌ പെണ്‍കുട്ടി (അത്‌ലറ്റ്‌ കായിക നാടക വേദി, പാലക്കാട്‌)
രണ്ടാമത്തെ അവതരണം -കാളഭൈരവന്‍ (കലാപാഠശാല, ആറങ്ങോട്ടുകര), ബോംബെ ടെയ്‌ലേഴ്‌സ്‌ ( അതീതി സ്‌കൂള്‍ ഓഫ്‌ പെര്‍ഫോമന്‍സ്‌, എറണാകുളം),
സംവിധായകന്‍ അലിയാര്‍ (ഒരു എന്തിന്‌ എന്തിന്‌ പെണ്‍കുട്ടി)
രണ്ടാമത്തെ സംവിധായകന്‍ റിയാസ്‌ (ഗന്ധകം)
നടന്‍ പാര്‍ത്ഥസാരഥി (കാളഭൈരവനിലെ കുഞ്ഞാടി)
രണ്ടാമത്തെ നടന്‍ പി.പി. ശ്രീധരന്‍ (കാളഭൈരവന്‍)
ബിനോയ്‌ (ബോംബെ ടെയ്‌ലേഴ്‌സ്‌)
നടി സുരഭി (ബോംബെ ടെയ്‌ലേഴ്‌സ്‌)
രണ്ടാമത്തെ നടി ദീപിക (ഒരു എന്തിന്‌ എന്തിന്‌ പെണ്‍കുട്ടി)
രചന ദിനേശ്‌കുമാര്‍. ഇ.സി. (കാളഭൈരവന്‍)
രണ്ടാമത്തെ രചന വിനോദ്‌ കുമാര്‍ (ബോംബെ ടെയ്‌ലേഴ്‌സ്‌)

Ads by Google
Sunday 29 Jan 2017 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW