Wednesday, August 07, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 05 Dec 2016 02.52 PM

യവനികയിലെ മണവാട്ടി

മണവാട്ടി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്ത കെ. ആര്‍.വിജയ പോയ കാലത്തെ പ്രേക്ഷകരുടെ മനസ്സിലെ മണവാട്ടി തന്നെയായിരുന്നു. അഭിനയകലയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം കെ.ആര്‍. വിജയ ആദ്യമായി ഓര്‍മ്മകള്‍ക്കൊപ്പം...
uploads/news/2016/12/58081/krvijaya.jpg

സത്യം ശിവം സുന്ദരത്തിന്റെ ലൊക്കേഷനായ അമ്പലനടയ്ക്കു മുന്നിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ആഢ്യത്വമുള്ള ഒരു അമ്മയുടെ മുഖമാണ്. പക്ഷേ നേരിട്ട് കണ്ടപ്പോള്‍ മുന്നിലിരിക്കുന്നത് പ്രിയതമന് പ്രണയലേഖനമെഴുതിയ മുനികുമാരികയോ, വെള്ളിത്തിരയിലെ മണവാട്ടിയോ എന്ന് തോന്നിപ്പോയി.

കെ.ആര്‍. വിജയ എന്ന അഭിനയറാണിയുടെ 53 വര്‍ഷങ്ങള്‍ വെള്ളിത്തിരയ്ക്കു സമ്മാനിച്ചത് കരുത്തുറ്റ, വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. എം.ജി.ആര്‍, ശിവാജി ഗണേശന്‍, സത്യന്‍, നസീര്‍ തുടങ്ങി മമ്മൂട്ടി മോഹന്‍ലാല്‍ വരെയുള്ള തലമുറയ്‌ക്കൊപ്പം നായികയായും അമ്മയായുമൊക്കെ വിജയാമ്മ തിളങ്ങി.

കാലഭേദങ്ങള്‍ മാറ്റുരയ്ക്കാത്ത, ജരാനരയുടെ ലാഞ്ചന പോലും മുറിവേല്‍പ്പിക്കാത്ത തേജ്സ്സ്. മലയാളത്തിന്റെ സ്വന്തം ശകുന്തളയോടൊപ്പം അല്‍പ്പനേരം...

അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ അഭിനയജീവിതം. തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്നത് ?


സന്തോഷം. മരിക്കുംവരെ ഈ കല കൂടെയുണ്ടാകണമെന്നുണ്ട്. ഇന്നും അതിനു കഴിയുന്നു എന്നതില്‍ വലിയ സന്തോഷം. 1963 ല്‍ കര്‍പ്പഗത്തില്‍ അഭിനയിക്കാനെത്തിയ ടെന്‍ഷനോടെയാണിപ്പോഴും ഞാ ന്‍ ആദ്യ സീനില്‍ അഭിനയിക്കുന്നത്.

എത്ര സിനിമ ചെയ്താലും ക്യാമറയ്ക്കു മുന്നിലെത്തുന്ന ആദ്യ ദിവസം ഒരു കലാകാരന്റെ മനസ്സില്‍ സംഭ്രമം തീര്‍ച്ചയാണ്. ഇത് സ്വാഭാവികം. ആദ്യ ഷോട്ട് കഴിയുമ്പോള്‍ ആ ടെന്‍ഷന്‍ മറ്റൊന്നാകും. എനിക്കിപ്പോഴും അതിനൊന്നും ഒരു വ്യത്യാസവുമില്ല.

സത്യം ശിവം സുന്ദരത്തില്‍ ഓരോ ദിവസവും ചെല്ലുമ്പോള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് പാവാടയും ബ്ലൗസുമിട്ട് അഭിനയിക്കാനെത്തിയ ആ പതിനഞ്ചുകാരിയുടെ മനസ്സു തന്നെയാണ്.

വര്‍ഷങ്ങള്‍ ഒരുപാടായെങ്കിലും വലിയ മാറ്റം വന്നതായി തോന്നിയിട്ടില്ല. അണിയറക്കാരും സാങ്കേതികവിദ്യയുമൊക്കെ മാറിയിട്ടുണ്ടെങ്കിലും അഭിനയകല ഇപ്പോഴും പഴയതു പോലെ തന്നെ.

കുട്ടിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ?


പട്ടാളക്കാരനായ അച്ഛന്‍ ആന്ധ്രാസ്വദേശിയായിരുന്നു. അമ്മാവന്മാര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. ആ പരിചയമാണ് അമ്മയുടെയും അച്ഛന്റെയും വിവാഹത്തിന് കാരണം. അമ്മ വീടായ തൃശൂരാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് മലയാളവും തെലുങ്കും എനിക്ക് ഭാഷകളായി.

പതിനൊന്നു വയസ്സു വരെ വളര്‍ന്നത് തൃശൂരായതു കൊണ്ട് നാവിനെന്നും വഴങ്ങിയിരുന്നത് തൃശൂര്‍മലയാളം തന്നെ. കൂട്ടുകുടുംബത്തിലെ മൂത്തകുട്ടിയായതു കൊണ്ടു എനിക്കല്‍പം പക്വത കൂടുതലായി. സ്‌കൂള്‍ കാലത്തൊന്നും ഉള്ളിലൊരു കലാകാരിയെ തിരിച്ചറിഞ്ഞിട്ടില്ല. സിനിമയൊന്നുമധികം കണ്ടിട്ടില്ല.

ക്ഷേത്രത്തില്‍ പോകുന്ന വഴി ചുമരിലൊട്ടിച്ച പോസ്റ്ററൊക്കെ കണ്ടിട്ടുണ്ട്. സിനിമക്കാഴ്ച കുറവായിരുന്നെങ്കിലും പാട്ടുകളോട് വലിയ പ്രണയമുണ്ടായിരുന്നു. റേഡിയോയില്‍ സിനിമാ ഗാനങ്ങള്‍ അപൂര്‍വ്വമായ കാലത്ത് കല്യാണവീടുകളിലും മറ്റും സിനിമാഗാനങ്ങള്‍ ശ്രദ്ധയോടെ കേട്ടിരിക്കും. അല്ലാതെ കലാപരമായ യാതൊരു കഴിവും അന്നൊന്നും പ്രകടിപ്പിച്ചിരുന്നില്ല.

അപ്പോള്‍ വെള്ളിത്തിര തികച്ചും ആകസ്മികമായി വന്നുചേര്‍ന്നു എന്നു പറയാം, അല്ലേ ?


അച്ഛന് കലയോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നു. എം.കെ. രാധയുടെ നാടകട്രൂപ്പിലുണ്ടായിരുന്നു. ചിറ്റൂരില്‍ അച്ഛ ന്‍ താമസിച്ച വീടിനടുത്തായിരുന്നു നാഗയ്യ. അതൊക്കെ എന്നെ വെള്ളിത്തിരയിലെത്തിക്കാനുള്ള കാരണമാകാം.

എനിക്കു 11 വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ പഴനിയിലായി താമസം. നാടകത്തിലേക്കുള്ള തുടക്കം അവിടുന്നാണ്. ആദ്യമായ് തമിഴ് പഠിക്കുന്നത് ഡയലോഗ് പറയാനാണ്. നാടകത്തില്‍ സജീവമായ ശേഷമാണ് സിനിമയിലെത്തിയത്.

1963 ല്‍ കെ. എസ്.ഗോപാലകൃഷ്ണന്‍ സാറിന്റെ കര്‍പ്പഗം എന്ന തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം. ദീപാവലിക്കാണത് റിലീസായത്. അടുത്ത വര്‍ഷം മണവാട്ടിയിലൂടെ മലയാളത്തിലുമെത്തി.

നതാ യില്‍ മുത്തു എന്ന നൂറാമത്തെ സിനിമ കര്‍പ്പഗത്തിന്റെ സംവിധായകനൊപ്പമായിരുന്നു. ഇതിനിടയില്‍ തമിഴിലും കന്നഡത്തിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി നാനൂറോളം സിനിമ. ഈശ്വരാധീനം, എന്റെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു, ഭാഗ്യം.

Monday 05 Dec 2016 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW