Wednesday, September 08, 2021 Last Updated 14 Min 38 Sec ago English Edition
Todays E paper
Wednesday 08 Sep 2021 01.31 AM

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടര്‍ വില്‍പ്പന ഇന്നുമുതല്‍

മുംബൈ: ഓണ്‍ലൈന്‍ ടാക്‌സി സേവനദാദാക്കളായ ഒലയുടെ ഇലക്‌ട്രിക്‌ സ്‌കൂട്ടറിന്റെ വില്‍പ്പന ഇന്നാരംഭിക്കും. ഒല എസ്‌ 1, എസ്‌ 1 പ്രോ എന്നീ മോഡലുകളാണ്‌ വില്‍പ്പനയ്‌ക്കു തയ്യാറയിരിക്കുന്നത്‌. ഓണ്‍ലൈനായാണ്‌ വില്‍പ്പന.
രാജ്യാന്തര ഇ.വി.(ഇലക്‌ട്രിക്‌ വെഹിക്കിള്‍) ദിനത്തിന്‌ ഒരു ദിവസം മുന്നേയാണ്‌ വാഹനം വില്‍പ്പനയ്‌ക്കായി എത്തുന്നത്‌. 10 നിറങ്ങളില്‍ വിപണിയിലെത്തുന്ന സ്‌കൂട്ടറിന്റെ എസ്‌ 1 വകഭേദത്തിനു 99,999 രൂപയും എസ്‌ 1 പ്രോയ്‌ക്ക് 1,29,999 രൂപയുമാണ്‌ എക്‌സ് ഷോറൂം വില.
അതേസമയം സ്‌കൂട്ടര്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ സാമ്പത്തിക പിന്തുണ നല്‍കുമെന്ന്‌ കമ്പനി അറിയിച്ചു. ഇതിന്‌ മുന്നോടിയായി വിവിധ സാമ്പത്തിക സ്‌ഥാപനങ്ങളുമായി കൈകോര്‍ത്തതായും കമ്പനി അറിയിച്ചു. ബാങ്ക്‌ ഓഫ്‌ ബറോഡ, ആക്‌സിസ്‌ ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, എയു സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌, ജന സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌, കൊട്ടക്‌ മഹീന്ദ്ര പ്രൈം, ഓല ഇലക്ര്‌ടിക്‌, ടാറ്റ ക്യാപിറ്റല്‍, യെസ്‌ ബാങ്ക്‌ എന്നിവയുള്‍പ്പെടെ പ്രമുഖ ബാങ്കുകളുമായും സാമ്പത്തിക സ്‌ഥാപനങ്ങളുമായുമാണ്‌ ധാരണയായത്‌.
'സ്‌കൂട്ടറുകള്‍ ഒകേ്‌ടാബറില്‍ വിതരണം ചെയ്‌ത് തുടങ്ങും. 'എല്ലാ പ്രധാന ബാങ്കുകളുമായും സാമ്പത്തിക സ്‌ഥാപനങ്ങളുമായും തങ്ങള്‍ കൈകോര്‍ത്തിട്ടുണ്ടെന്നുംഅവയില്‍ പല സ്‌ഥാപനങ്ങളുടെയും സേവനം ഇന്നുമുതല്‍ ലഭ്യമാകുമെന്നും ഓല ഇലക്ര്‌ടിക്‌ ചീഫ്‌ മാര്‍ക്കറ്റിങ്‌ ഓഫീസര്‍ വരുണ്‍ ദുബെ പറഞ്ഞു.
ഉപഭോക്‌താക്കള്‍ ഓണ്‍ലൈനില്‍ വഴി വാങ്ങുന്നതിനാല്‍ മുഴുവന്‍ പ്രക്രിയയും തടസമില്ലാത്തതായിരിക്കുമെന്നും ഫിനാന്‍സിങ്‌ തെരഞ്ഞെടുക്കുന്നതിന്‌ എല്ലാവര്‍ക്കും ഈ ഓപ്‌ഷന്‍ പ്രയോജനപ്പെടുത്താനാകുമെന്നും ദുബെ പറഞ്ഞു. 2,999 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സ്‌കീമുകളും ഇതുവഴി ഉപഭോക്‌താക്കള്‍ക്ക്‌ ലഭ്യമാകും. ഒകേ്‌ടാബര്‍ മുതല്‍ ഡെലിവറി ആരംഭിക്കുമെന്നും ഉപഭോക്‌താക്കളുടെ വീട്ടുവാതില്‍ക്കല്‍ സ്‌കൂട്ടറുകളെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 08 Sep 2021 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW